പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ.എസ്​.​െഎ ഗുണഭോക്താക്കള്‍ക്ക് മികച്ച ചികിത്സ ലഭ്യമാവും ^മന്ത്രി

പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ.എസ്.െഎ ഗുണഭോക്താക്കള്‍ക്ക് മികച്ച ചികിത്സ ലഭ്യമാവും -മന്ത്രി തിരുവനന്തപുരം: പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഇ.എസ്.െഎ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കേണ്ട ചികിത്സ സൗകര്യങ്ങളെക്കുറിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ, തൊഴില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇ.എസ്.െഎ ഗുണഭോക്താക്കള്‍ക്കായി പ്രത്യേകമായി രജിസ്‌ട്രേഷന്‍ കൗണ്ടറും ആശുപത്രിയില്‍നിന്നുള്ള റഫറന്‍സ് സൗകര്യവും ഉറപ്പു വരുത്തും. കൗണ്ടറുകളുടെ പ്രവര്‍ത്തനത്തിനായി ഇന്‍ഷുറന്‍സ് മെഡിക്കല്‍ സർവിസിലെ ജീവനക്കാരെ നിയോഗിക്കുന്നതിനും ധാരണയായി. കൂടാതെ, കിടപ്പുരോഗികള്‍ക്ക് നിലവില്‍ ലഭ്യമാകുന്ന ചികിത്സ സൗകര്യങ്ങള്‍ എല്ലാം ലഭ്യമാക്കുന്നതിനും ഫുഡ് അലവന്‍സ് നല്‍കുന്നതിനും തീരുമാനമായി. ആശുപത്രിയിലെ സ്‌പെഷാലിറ്റി, സൂപ്പര്‍ സ്‌പെഷാലിറ്റി ചികിത്സ സൗകര്യം ഇ.എസ്.െഎ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് വിദഗ്ധ സംഘം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി അറിയിച്ചു. അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, വകുപ്പ് മേധാവികള്‍, പാരിപ്പള്ളി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പൽ‍, സൂപ്രണ്ട് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.