വെളിയത്ത്​ ജപ്പാൻ കുടിവെള്ള പദ്ധതി നോക്കുകുത്തി; ജനം വലയുന്നു

വെളിയം: പഞ്ചായത്തിൽ ജപ്പാൻ കുടിവെള്ള പദ്ധതി നോക്കുകുത്തിയായതോടെ ജലം ലഭിക്കാതെ ജനങ്ങൾ വലയുന്നു. പഞ്ചായത്തി​െൻറ വിവിധ മേഖലകളിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുകയാണ്. ചെപ്രയിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി നിർമിച്ച ജലസംഭരണി കാടുകയറി നശിക്കുന്നു. റോഡരികിൽ പൈപ്പ് നിരത്തിയത് മൂലം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. 2016ൽ ജപ്പാൻ കുടിവെള്ള പദ്ധതി വഴി പഞ്ചായത്തിൽ വെള്ളമെത്തിക്കുമെന്ന് അധികൃതർ അറിയിെച്ചങ്കിലും നടപടി ഉണ്ടായില്ല. തുറവൂർ, ഓടനാവട്ടം, അയണിക്കോട്, വെളിയം കോളനി എന്നീ ഭാഗങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്. കോളനികളിൽ ജലമെത്തിക്കുമെന്ന് അധികാരികൾ അറിയിെച്ചങ്കിലും നടന്നില്ല. ചില റോഡി​െൻറ ഇരുഭാഗവും പൈപ്പ് ഇടുന്നതിനായി കുഴിച്ചിരുന്നു. പൈപ്പ് ഇട്ടശേഷം കുഴി മൂടാത്തതിനാൽ വാഹനാപകടം പെരുകുകയാണ്. കഴിഞ്ഞ ഏപ്രിൽ- മേയ് മാസങ്ങളിൽ പഞ്ചായത്തിലുടനീളം കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്നു. സമീപപഞ്ചായത്തുകളിൽനിന്നും ചിറകളിൽനിന്നും വെള്ളം ശേഖരിച്ചായിരുന്നു ടിപ്പർ ലോറികൾ വഴി പ്രദേശങ്ങളിൽ ജലമെത്തിച്ചിരുന്നത്. ജപ്പാൻ കുടിവെള്ള പദ്ധതി വഴി ജലം എത്തിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരപരിപാടികൾ നടത്താനിരിക്കുകയാണ്. എട്ട് വർഷം മുമ്പാണ് ജപ്പാൻ കുടിവെള്ള പദ്ധതിക്കായി ജലസംഭരണി നിർമിച്ചത്. ശേഷം ജലം പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നതിനായി റോഡ് കുഴിച്ച് പൈപ്പുകൾ ഇട്ടിരുന്നു. എന്നാൽ, ജലം സംഭരണി വഴി എത്തിക്കാനുള്ള നടപടി ഉണ്ടാകാത്തതിനാൽ ജനങ്ങൾക്കിടയിൽ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.