അയിത്തത്തിനെതിരെ പ്രതികരിച്ചവർ​ കൊടുംപട്ടിണിയിൽ ഉഴലുന്നു ^രാമഭദ്രൻ

അയിത്തത്തിനെതിരെ പ്രതികരിച്ചവർ കൊടുംപട്ടിണിയിൽ ഉഴലുന്നു -രാമഭദ്രൻ കൊല്ലം: അയിത്തത്തിനെതിരെ പ്രതികരിച്ചതുകൊണ്ട് പാലക്കാട് മുതലമട ഗോവിന്ദാപുരം അംബേദ്കർ കോളനിയിലെ ചക്ലിയാർ സമുദായക്കാർ കൊടുംപട്ടിണിയിൽ അകപ്പെട്ട് ഉഴലുകയാണെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ. കേരള ദലിത് മഹിള ഫെഡറേഷൻ കെ.ഡി.എം.എഫ് സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോവിന്ദാപുരത്ത് അയിത്തം ഇല്ലെന്ന് സർക്കാർ ഹൈകോടതിയിൽ നൽകിയ റിപ്പോർട്ട് പച്ചക്കള്ളമാണ്. ജന്മിമാരായ കൗണ്ടർ സമുദായക്കാരുടെ തോട്ടങ്ങളിലെയും കൃഷിയിടങ്ങളിലെയും തൊഴിലാളികളാണ് ഇവർ. പട്ടിണി ബോധ്യപ്പെട്ട് ചില മുസ്ലിം സംഘടനകൾ ഭക്ഷ്യസാധനങ്ങൾ വിതരണംചെയ്തതല്ലാതെ സർക്കാറി​െൻറ ഭാഗത്തുനിന്ന് ഒരുനടപടിയുമുണ്ടായില്ല. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ തൊഴിൽരഹിതരായ കുടുംബാംഗങ്ങൾക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. എൻ.സി.പി സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയ​െൻറയും കെ.ഡി.എഫ് സംസ്ഥാന നേതാവ് മൈലവിള വാസുദേവ​െൻറയും നിര്യാണത്തിൽ യോഗം അനുശോചിച്ചു. കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. രാധ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.