പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

മലയിൻകീഴ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ. പാലോട് നന്ദിയോട് ആലംപാറ ശ്രീകൃഷ്ണ പടക്ക് കടയ്ക്ക് സമീപം അഖിലേഷ് ഭവനിൽനിന്ന് ഇപ്പോൾ കഠിനംകുളം പാടിക്കവിളാകം ക്ഷേത്രത്തിനു സമീപം ശ്രുതി ഭവനിൽ താമസിക്കുന്ന കൊച്ചുമോൻ എന്ന ആകാശ് (22), ഇയാളുടെ സുഹൃത്ത് വിളപ്പിൽ കുരിശുമുട്ടം മുറി പേയാട് ചെറുപാറ അശ്വതി ഭവനിൽനിന്ന് വിളവൂർക്കൽ കോളച്ചിറ ആതിര ഭവനിൽ വാടകക്ക് താമസിക്കുന്ന അപ്പു എന്ന ജിജിൻ (24) എന്നിവരെയാണ് മലയിൻകീഴ് സി.ഐ ടി. ജയകുമാർ അറസ്റ്റ് ചെയ്തത്. ആകാശ് കഴക്കൂട്ടം, കഠിനംകുളം സ്റ്റേഷനുകളിൽ നിരവധി മോഷണം, പീഡനക്കേസുകളിൽ പ്രതിയാണ്. കോടതി ഇവരെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.