കാട്ടാക്കട-: 20 വര്‍ഷം മുമ്പ് കല്ലറ നിർമിച്ച് മരണത്തെ കാത്തിരുന്ന കാട്ടുമൂപ്പന്‍ മരിച്ചു. നെയ്യാര്‍ വനമേഖല ആമല സെറ്റില്‍മെൻറിലെ അയ്യപ്പന്‍ കാണി (95) ആണ് മരിച്ചത്. മരിക്കുമ്പോള്‍ താന്‍ നിർമിച്ച കല്ലറയില്‍തന്നെ അടക്കം ചെയ്യണമെന്ന ആഗ്രഹത്താലാണ് അന്ന് കല്ലറ നിർമിച്ചത്. തുടര്‍ന്ന് കല്ലറ ഇതേവരെ സംരക്ഷിച്ചുപോന്നിരുന്നു. സ്വന്തമായി അന്തിയുറങ്ങാന്‍ ചോരാത്ത കൂരപോലും ഇല്ലാതിരുന്ന കാലത്താണ് കല്ലറ നിർമിച്ചത്. മൃതദേഹം അയ്യപ്പന്‍കാണി നിർമിച്ച കല്ലറയില്‍തന്നെ മക്കള്‍ അടക്കം ചെയ്തു. ഭാര്യ: ചെല്ലമ്മ. മക്കള്‍: ചിന്ന, രാജ, പരപ്പന്‍കാണി രാജമ്മ, കൃഷ്ണമ്മ, രാമചന്ദ്രന്‍ കാണി, വസന്ത, മണിയന്‍, ചന്ദ്രന്‍ കാണി. മരുമക്കള്‍: ശീതങ്കന്‍ കാണി, കുഞ്ഞിരാമന്‍ കാണി, സുധർമ, വിശ്വംഭരന്‍, സിന്ധു, ശോഭ, അശോകന്‍, മഞ്ജുഷ, സൗമ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.