മൃത​േദഹവുമായി വെള്ളറട കെ.എസ്​.ആർ.ടി.സി ഡിപ്പോക്ക്​ മുന്നിൽ പ്രതിഷേധം

വെള്ളറട: ബസ് കയറി മരിച്ച സംഭവത്തിലെ ഡ്രൈവറെ അറസ്റ്റ് ചെയ്തില്ലെന്ന് ആരോപിച്ച് പ്രതിഷേധം. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലി​െൻറ പെൻഷൻ വാങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ആറാട്ടുകുഴി മുട്ടക്കോട് കോളനിയിൽ പരേതനായ ജോൺസ​െൻറ ഭാര്യ റോസ്ലിയാണ് (55) കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചത്. വികൃതമായ റോസ്ലിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ശനിയാഴ്ച വൈകീട്ട് അഞ്ചിന് കെ.എസ്.ആർ.ടി.സി വെള്ളറട ഡിപ്പോക്ക് മുന്നിലെത്തിച്ച് നാട്ടുകാർ പ്രതിഷേധിക്കുകയായിരുന്നു. അപകടത്തിന് ഉത്തരവാദിയായ ഡ്രൈവറെ അറസ്റ്റ് ചെയ്യുക, വെള്ളറട ഡിപ്പോക്ക് മുന്നിലെ സമാന്തര വാൻ പാർക്കിങ് അവസാനിപ്പിക്കുക, ഡിപ്പോയുടെ പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിയമിക്കുക എന്നീ ആവശ്യങ്ങൾ പ്രതിഷേധക്കാർ ഉന്നയിച്ചു. സമരക്കാർ എസ്.െഎ വിജയകുമാറുമായി ചർച്ച നടത്തി. ഡ്രൈവറെ ഉടൻ അറസ്റ്റ് ചെയ്യാമെന്നും കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് മുന്നിലെ സമാന്തര വാൻ സ്റ്റാൻഡ് നീക്കം ചെയ്യാമെന്നും പ്രവേശന കവാടത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ നിർത്താമെന്നുമുള്ള ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. തുടർന്ന് തടസ്സപ്പെട്ട സർവിസ് പുനരാരംഭിച്ചു. ശനിയാഴ്ച വൈകീട്ട് 5.35ന് റോസ്ലിയുടെ മൃതദേഹം മുട്ടക്കോട് കോളനിയിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.