ന്യൂഡൽഹി: ദസറ ആഘോഷത്തോടനുബന്ധിച്ച് 'രാവണെൻറ' കോലം കത്തിക്കൽ ആചാരം രാജ്യവ്യാപകമായി വിലക്കണമെന്ന് ആവശ്യപ്പെടുന്ന പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. മതപരമായ ആചാരങ്ങൾക്ക് എല്ലാ പൗരന്മാർക്കും ഭരണഘടന തുല്യാവകാശം നൽകുന്നുണ്ടെന്ന് അഭിപ്രായപ്പെട്ട ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച്, ഭരണഘടനയുടെ 25ാം അനുച്ഛേദം വായിച്ചിട്ടുണ്ടോയെന്ന് ഹരജിക്കാരനോട് ആരായുകയും ചെയ്തു. രാവണെൻറ കോലം കത്തിക്കുന്ന ആചാരത്തിന് അടിസ്ഥാനമായ പരാമർശങ്ങൾ വാല്മീകി രാമായണത്തിലോ തുളസി രാമായണത്തിലോ ഇല്ലെന്നും ഹിന്ദുക്കളിലെ ഒരു വിഭാഗത്തിെൻറ വികാരം വ്രണപ്പെടുത്തുന്ന ഇൗ ദുരാചാരം പരിസ്ഥിതിക്ക് വിനാശകരമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.