കരുണാകരൻ കമ്യൂണിസ്​റ്റ്​ വിരോധം ഉപേക്ഷിച്ചിരുന്നു ^എ.കെ. ബാലൻ

കരുണാകരൻ കമ്യൂണിസ്റ്റ് വിരോധം ഉപേക്ഷിച്ചിരുന്നു -എ.കെ. ബാലൻ തിരുവനന്തപുരം: ഇടതുപക്ഷത്തി​െൻറ ജനകീയാടിത്തറ വർധിപ്പിക്കുന്നതിന് 2005ന് ശേഷമുള്ള കെ. കരുണാകര​െൻറ നിലപാടുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഇതൊരു രാഷ്ട്രീയ സഖ്യമാക്കി മാറ്റാൻ പിന്നീട് കഴിഞ്ഞില്ലെന്നും മന്ത്രി എ.കെ. ബാലൻ. നിശാഗന്ധിയിൽ നടന്ന കെ. കരുണാകരൻ ജന്മശതാബ്ദിയാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കമ്യൂണിസ്റ്റ് വിരോധം ഉപേക്ഷിച്ച് സഹകരിക്കാമെന്ന നിലയിൽ അദ്ദേഹം അവസാനം എത്തിച്ചേർന്നിരുന്നു. കരുണാകരനെ ആദരിക്കുന്ന എത്രപേർക്ക് ഇൗ തിരിച്ചറിവുണ്ടെന്ന് ഇപ്പോഴെങ്കിലും ആലോചിക്കണം. ഒപ്പംകൂട്ടിയവരെ പ്രതിസന്ധിഘട്ടത്തിൽ കരുണാകരൻ തള്ളിപ്പറഞ്ഞില്ല. എന്നാൽ വാഹനാപകടത്തിൽപെട്ട് കിടക്കുേമ്പാൾപോലും അദ്ദേഹം ഒപ്പം കൂട്ടിയവർ എത്രത്തോളം സഹായിെച്ചന്നതും ചരിത്രം. വാത്സല്യം കാണിച്ചവർ തന്നോട് കാട്ടിയത് അദ്ദേഹത്തി​െൻറ മനസ്സിനെ വേദനിപ്പിച്ചിരിക്കാമെന്നും എ.കെ. ബാലൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.