വിഴിഞ്ഞം: ഫിഷറീസ് വകുപ്പ് നേതൃത്വത്തിൽ വെള്ളായണി കായലിൽ കടവിൻ മൂലയിൽ നിക്ഷേപിച്ച മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങിയതിൽ ദുരൂഹത. വകുപ്പ് നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. പദ്ധതി നടത്തിപ്പിനായി രൂപവത്കരിച്ച ഫിഷ് മാനേജ്മെൻറ് കൗൺസിലിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സലിം അറിയിച്ചു. നിക്ഷേപിച്ച ദിവസം സാധാരണ ഇത്തരം സംഭവങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ദിവസങ്ങൾ കഴിഞ്ഞശേഷം മത്സ്യക്കുഞ്ഞുങ്ങൾ ചത്തുവെന്ന പ്രചാരണത്തിലാണ് ദുരൂഹത തോന്നുന്നത്. മത്സ്യബന്ധനത്തിനിടെ വലയിൽപെട്ട ചെറുമത്സ്യങ്ങളെ തിരികെ ഉപേക്ഷിച്ചതാകാം ചത്തനിലയിൽ കണ്ടതെന്നും സംശയിക്കുന്നു. പൊതു ജലാശയങ്ങളിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തെ വിവിധ കായലുകളിൽ ഓരുജല -ശുദ്ധജല മത്സ്യങ്ങളെ നിക്ഷേപിച്ചത്. കഴിഞ്ഞ 30നാണ് രോഹു ഇനത്തിൽപ്പെട്ട ലക്ഷത്തോളം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത് ജലത്തിെൻറ പി.എച്ച് മൂല്യം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതിനു ശേഷമാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ടവർ പറയുന്നു. മത്സ്യ ബന്ധനത്തിനിടെ കായലിെൻറ മറ്റു ഭാഗങ്ങളിൽനിന്ന് വലയിൽ കുരുങ്ങി എത്തിയ ചെറുമത്സ്യങ്ങളെ സ്ഥലത്ത് നിക്ഷേപിച്ചതാകാം ഇതെന്ന് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.