നെയ്യാറ്റിൻകര: സർവശിക്ഷാ അഭിയാെൻറ ആഭിമുഖ്യത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വൈദ്യപരിശോധന ക്യാമ്പുകൾ തുടങ്ങി. നെയ്യാറ്റിൻകര ബി.ആർ.സിയിൽ നഗരസഭ ചെയർപേഴ്സൻ ഡബ്ല്യു.ആർ. ഹീബ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജി. ഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ ഡോ. ജി. സന്തോഷ് കുമാർ, അനുലാൽ എന്നിവർ സംസാരിച്ചു. 11ന് ശ്രവണ വൈകല്യമുള്ളവർക്കും 18ന് ചലനവൈകല്യമുള്ളവർക്കും വൈദ്യപരിശോധന ക്യാമ്പ് നടക്കും. പാറശ്ശാല ഉപജില്ലയിലെ വൈദ്യപരിശോധന ക്യാമ്പ് ജൂലൈ ആറ് വ്യാഴാഴ്ച തുടങ്ങും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.ആർ. -സലൂജ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് അധ്യക്ഷത വഹിക്കും. ആറ്, ഏഴ് തീയതികളിൽ കാഴ്ചവൈകല്യമുള്ളവർക്കും 11ന് എം.ആർ വിഭാഗത്തിലെ കുട്ടികൾക്കും 13ന് ശ്രവണ വൈകല്യമുള്ളവർക്കും 18ന് ചലനവൈകല്യമുള്ളവർക്കും വേണ്ടിയാണ് ക്യാമ്പ്. അറിയിപ്പ് ലഭിച്ചവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് ബ്ലോക്ക് പ്രോഗ്രാം ഒാഫിസർ എസ്. കൃഷ്ണകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.