കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ 135 റോട്ടറി ക്ലബുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'പ്ലാൻറ് എ ട്രി' പദ്ധതിയുടെ ഉദ്ഘാടനം അഞ്ചിന് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ സംസഥാനതല ഉദ്ഘാടനം വനംമന്ത്രി കെ. രാജു തിരുവനന്തപുരത്ത് നിർവഹിക്കും. ജില്ലതല ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി വിക്ടോറിയ ആശുപത്രി പരിസരത്ത് നിർവഹിക്കും. അതോടൊപ്പം ഒൗഷധസസ്യ ഉദ്യാനത്തിെൻറ ഉദ്ഘാടനവും നടക്കും. കൂടാതെ ജനങ്ങൾക്കിടയിൽ പദ്ധതിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി റോഡ് ഷോക്കും തുടക്കംകുറിക്കും. ഒാരോ ജില്ലകളിലും റോട്ടറി ക്ലബുകൾ മുഖേന 25,000ത്തോളം തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. ഇതിനുള്ള തയാറെടുപ്പുകൾ പൂർത്തിയായി. പദ്ധതിക്കാവശ്യമായി വൃക്ഷത്തൈകൾ സോഷ്യൽ േഫാറസ്ട്രിയിൽ നിന്നും മറ്റ് നഴ്സറികളുടെ സഹായത്തോടെയുമാണ് സമാഹരിച്ചത്. ഫലവൃക്ഷം, തണൽ മരങ്ങൾ, ഒൗഷധസസ്യങ്ങൾ, മറ്റു തദ്ദേശിയ വൃക്ഷത്തൈകളുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. വാർത്തസമ്മേളനത്തിൽ റവന്യൂ ഡിസ്ട്രിക്ട് കോഒാഡിനേറ്റർ െലസ്റ്റർ ഫെർണാണ്ടസ്, പ്ലാൻറ് എ ട്രി ജില്ല കോഒാഡിനേറ്റർ എ. അശോക്കുമാർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.