*ആൺകുട്ടികളിലെ മദ്യപാനവും പെൺകുട്ടികളിലെ സൗന്ദര്യ ഭ്രമവും രക്തദാനത്തിന് വിലങ്ങുതടിയാവുന്നു കൊല്ലം: രക്തദാനത്തിന് സന്നദ്ധരായവരുടെ പട്ടിക നാൾക്കുനാൾ െപരുകുേമ്പാഴും ആവശ്യക്കാർ രക്തം കിട്ടാതെ വലയുന്നു. ആൺകുട്ടികളിൽ വർധിച്ചുവരുന്ന മദ്യപാന ശീലവും പെൺകുട്ടികളിൽ വർധിച്ചുവരുന്ന സൗന്ദര്യ ഭ്രമവും രക്തദാനത്തിന് ആളെക്കിട്ടാത്ത സ്ഥിതിയുണ്ടാക്കുന്നതായി ചുണ്ടിക്കാണിക്കപ്പെടുന്നു. കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടക്കുന്ന ക്യാമ്പുകളിലാണ് രക്തദാനത്തിന് സന്നദ്ധതയുള്ളവർ പട്ടികയിൽ പേരുനൽകുന്നത്. ഇങ്ങനെ പേരു നൽകുന്നവർ ബഹുഭൂരിഭാഗവും രക്തം ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ബന്ധപ്പെട്ടാൽ രക്തദാനത്തിന് സന്നദ്ധരാകുന്നില്ല. ഡെങ്കിപ്പനി വ്യാപകമായതോടെ രക്തത്തിനും േപ്ലറ്റ്ലെറ്റിനും ആവശ്യം കൂടിയിട്ടുണ്ട്. മിക്കയിടത്തുംക്തേം കിട്ടാത്ത സ്ഥിതിയാണെന്ന് ജില്ല ആശുപത്രി രക്തദാന സമിതി സെക്രട്ടറിയും ജീവൻരക്ഷാ ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ സി. ശശിധരൻ പറയുന്നു. തെൻറ നേതൃത്വത്തിൽ തയാറാക്കിയ രക്തദാന സേനയിൽ പേര് രജിസ്റ്റർ ചെയ്തവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. രക്തം വേണ്ടവർ സമീപിക്കുേമ്പാൾ പേര് രജിസ്റ്റർ ചെയ്തവരുടെ ഫോൺ നമ്പറുകൾ നൽകുകയാണ് ചെയ്യുന്നത്. ആവശ്യക്കാർ ആ നമ്പറുകളിൽ ബന്ധെപ്പടുേമ്പാൾ മിക്കവരും ഒഴിവുകഴിവുകൾ പറഞ്ഞ് പിന്മാറും. ഇതുമൂലം അടിയന്തര ഘട്ടങ്ങളിൽ രക്തം ലഭിക്കാതെ ആവശ്യക്കാർ വലയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ െമഡിക്കൽ കോളജിൽ ചികിത്സയിലുള്ള ഒരു രോഗിക്ക് തിങ്കളാഴ്ച ഒാപറേഷന് ഒ നെഗറ്റീവ് രക്തം വേണ്ടിയിരുന്നു. ആദ്യം 10 പേരുടെ ഫോൺ നമ്പർ നൽകിയെങ്കിലും അതിൽ ഒരാൾ പോലും സന്നദ്ധനായില്ല. പിന്നീട് 10 പേരുടെ കൂടി നമ്പർ നൽകിയപ്പോൾ അതിൽ ഒരാൾ സന്നദ്ധനാകുകയും തിങ്കളാഴ്ച ആശുപത്രിയിൽ എത്താമെന്ന് അറിയിക്കുകയുമായിരുന്നു. ഇതാണ് പൊതുവെയുള്ള സ്ഥിതി. പട്ടികയിൽ കൂടുതലും ആൺകുട്ടികളാണ്. ഇവർ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും രക്തം ആവശ്യമായി വരുേമ്പാൾ ഒഴിഞ്ഞുമാറുന്നത് പതിവായിരിക്കുകയാണ്. 20 മുതൽ 30 പേരെ ബന്ധെപ്പട്ടാലും പലപ്പോഴും ആരും സന്നദ്ധരാവാത്ത സ്ഥിതിയാണെന്ന് ശശിധരൻ പറയുന്നു. ഇതിെൻറ കാരണം അന്വേഷിച്ചേപ്പാൾ വ്യക്തമായത് ആൺകുട്ടികളിൽ പെരുകിവരുന്ന മദ്യപാന ശീലമാണ് പിന്മാറ്റത്തിന് പിന്നിലെന്നാണ് മനസ്സിലായത്. മദ്യപിച്ചാൽ 24 മണിക്കൂർ കഴിഞ്ഞേ രക്തം ദാനം ചെയ്യാനാവൂ. ഇതുമൂലമാണ് മിക്ക ആൺകുട്ടികളും രക്തദാനത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത്. പട്ടികയിൽ പേരുള്ള പെൺകുട്ടികൾ രക്തദാനത്തിന് എത്തിയാലും പലപ്പോഴും രക്തം എടുക്കാനാവില്ല. പലർക്കും രക്തദാനത്തിനുള്ള ആരോഗ്യം പോലും ഇല്ലാത്ത അവസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പെൺകുട്ടികളിൽ ഭൂരിഭാഗവും സ്ലിം ബ്യൂട്ടി ആകാനാണ് ശ്രമിക്കുന്നത്. ഇതുമൂലം അവർ ആഹാരംകഴിക്കുന്നത് കുറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നു. ഇത് അനീമിയക്ക് കാരണമാകുന്നു. അനീമിയ ബാധിച്ചവരിൽനിന്ന് രക്തം എടുക്കാനാവില്ല. 90 ശതമാനം പെൺകുട്ടികളും അനീമിയ ബാധിച്ചവരാണെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിലൂടെ മനസ്സിലായതെന്നും ശശിധരൻ പറഞ്ഞു. ജില്ല ആശുപത്രിയിലെ അഡോളസൻറ് ക്ലിനിക്കിെൻറ ചുമതലയുള്ള ഡോ. എൻ.ആർ. റീനയും ബ്ലഡ് ബാങ്ക് മുൻ മേധാവി ഡോ. ശ്രീകുമാരിയും ഇത് ശരിെവക്കുന്നു. ദാതാക്കൾക്ക് സൗജന്യ ചികിത്സ രക്തദാനത്തിന് എത്തുന്നവരിൽ എന്തെങ്കിലും അസുഖം ഉണ്ടെന്ന് കണ്ടെത്തിയാൽ സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കും. എല്ലാവിധ പകർച്ചവ്യാധികളുടെയും പരിശോധന നടത്തി രോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രക്തം സ്വീകരിക്കുക. ഇതിലൂടെ രോഗബാധിതരല്ലെന്ന് ഉറപ്പുവരുത്താനും ദാതാക്കൾക്ക് കഴിയും. രക്തദാന സേന: മുഖംതിരിച്ച് മേയർ കൊല്ലം: കോർപറേഷനിൽ വാർഡ്തലത്തിൽ രക്തദാന സേന രൂപവത്കരിക്കണമെന്ന നിർദേശം പരിഗണിക്കാതെ അധികൃതർ. ജില്ല ആശുപത്രി രക്തദാന സമിതിയാണ് ഇത്തരം നിർദേശം കോർപറേഷനുമുന്നിൽ െവച്ചത്. കോർപറേഷൻ ഉപാധ്യക്ഷ വിജയ ഫ്രാൻസിസ് അത് ഗൗരവമായെടുത്തെങ്കിലും മേയർ വി. രാജേന്ദ്ര ബാബു താൽപര്യം കാട്ടിയില്ല. അതോടെ നിർദേശം പരിഗണിക്കെപ്പടാതെപോയി. കോർപറേഷനിലെ എല്ലാ വാർഡുകളിലും കൗൺസിലർമാരുടെ നേതൃത്വത്തിൽ 25 പേരടങ്ങുന്ന രക്തദാന സേന രൂപവത്കരിക്കുന്നതിനാണ് രക്തദാന സമിതി നിർദേശം െവച്ചത്. ജില്ലയിലെ പ്രധാന ആശുപത്രികളെല്ലാം കോർപറേഷനുള്ളിലായതിനാൽ ഏത് ആശുപത്രിയിൽ എപ്പോൾ രക്തം ആവശ്യമായി വന്നാലും ലഭ്യമാക്കാൻ ഉതകുമെന്നതിനാലാണ് ഇത്തരം നിർദേശം െവച്ചത്. രക്തദാന സമിതിക്ക് നേട്ടം ഉണ്ടാക്കേണ്ട കാര്യം കോർപറേഷനിെല്ലന്നും കോർപറേഷന് ആവശ്യമെങ്കിൽ സ്വന്തംനിലയിൽ സേന രൂപവത്കരിച്ചുകൊള്ളാം എന്നുമായിരുന്നത്രെ മേയറുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.