കടയ്ക്കൽ: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി ചടയമംഗലം നിയോജക മണ്ഡലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. മണ്ഡലതല ഉദ്ഘാടനം കടയ്ക്കലിൽ മുല്ലക്കര രത്നാകരൻ എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പെങ്കടുത്തു. കടയ്ക്കൽ പട്ടണത്തിലെ വിവിധ മേഖലകൾക്കൊപ്പം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ഇട്ടിവ ഗ്രാമപഞ്ചായത്തിലെ ശുചീകരണ പരിപാടി ഫിൽഗിരി വാർഡിലെ എഴിയത്ത് പഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ചിതറ, കുമ്മിൾ, നിലമേൽ പഞ്ചായത്തുകളിലും ശുചീകരണ പരിപാടികൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.