പത്തനാപുരം: തൊഴിലുറപ്പ് മേഖല സ്തംഭിച്ചതോടെ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിൽ. കേരളത്തിലെ തൊഴിലുറപ്പ് മേഖലയിൽ 2016 ഡിസംബർ മുതലുള്ള വേതന കുടിശ്ശികയായ 720 കോടിയാണ് ലഭിക്കാനുള്ളത്. അഞ്ചു ലക്ഷത്തോളം തൊഴിലാളികളാണ് തൊഴിലുറപ്പ് കാർഡ് വാങ്ങിയിട്ടുള്ളത്. ഇതിൽ 22 ലക്ഷം തൊഴിലാളികൾ സജീവമായി പണിയെടുക്കുന്നവരാണ്. 20 ലക്ഷം തൊഴിലാളികൾ കഴിഞ്ഞവർഷം 50 ദിവസത്തിലധികം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയവരാണ്. 1,13,188 തൊഴിലാളികൾ 100 തൊഴിൽ ദിനം പൂർത്തിയാക്കി. ഈ വേതനമാണ് കുടിശ്ശികയായി അവശേഷിക്കുന്നത്. കേരളത്തിലെ 10 ലക്ഷത്തിലധികം കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗം തൊഴിലുറപ്പിൽ നിന്നുള്ള വേതനമാണ്. വേതന കുടിശ്ശിക മൂലം ബഹുഭൂരിപക്ഷം കുടുംബങ്ങളും പട്ടിണിയിലാണ്. വേതനം ലഭിക്കാത്തത് മൂലം തൊഴിലാളികൾ ജോലിയെടുക്കാൻ താൽപര്യം കാണിക്കുന്നില്ല. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജൂലൈ 20ന് പാർലമെൻറ് മാർച്ചും ധർണയും നടത്തുമെന്നും ഗ്രാമപഞ്ചായത്ത് ജില്ല പ്രസിഡൻറ് ഷൈല സലാം ലാൽ, ജില്ല സെക്രട്ടറി എച്ച്. നജീബ് മുഹമ്മദ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.