മഴയിൽ കുണ്ടും കുഴിയുമായി കൊട്ടാരക്കരയിലെ റോഡുകൾ

* വാഹനങ്ങൾ അപകടത്തിലാകുന്നത് പതിവായി കൊട്ടാരക്കര: മഴക്കാലമായതോടെ കൊട്ടാരക്കര പട്ടണത്തിലെ മിക്ക റോഡുകളും കുണ്ടും കുഴിയുമായി. നഗരത്തി‍​െൻറ ഹൃദയ ഭാഗങ്ങളായ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡി​െൻറ മുൻ ഭാഗം, പുലമൺ ട്രാഫിക് സർക്കിളിന് സമീപം, ചന്തമുക്ക് മിനിർവ തിയറ്ററിന് മുൻവശം എന്നീ ഭാഗങ്ങളിൽ റോഡ് പൂർണമായും തകർന്നിരിക്കുകയാണ്. വാഹനങ്ങൾ കുണ്ടിലും കുഴിയിലുംപെട്ട് അപകടത്തിൽപെടുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിൽപെടുന്നത്. മഴ പെയ്താൽ കൊട്ടാരക്കര നഗരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകട സാധ്യത ഇരട്ടിയാക്കുന്നു. ചന്തമുക്ക് ഭാഗത്താണ് ദുരിതം കൂടുതൽ. ഈ ഭാഗത്തെ ഓടകൾ തടസ്സങ്ങൾ നീക്കി വൃത്തിയാക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.