കെ.എസ്​.യു സിറ്റി പൊലീസ്​ കമീഷണർ ഒാഫിസ് മാർച്ചിൽ സംഘർഷം

കൊല്ലം: കെ.എസ്.യു സിറ്റി പൊലീസ് കമീഷണർ ഒാഫിസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ലാത്തിയടിയിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. പൊലീസ് കെ.എസ്.യു പ്രവർത്തകരോട് ഇരട്ട നീതി കാണിക്കുന്നുവെന്നാരോപിച്ച് ജില്ല കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ചാണ് സംഘർഷത്തിനിടയാക്കിയത്. മാർച്ച് പൊലീസ് ഒാഫിസിന് സമീപം തടഞ്ഞു. തുടർന്ന് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഡിഗ്രി വിദ്യാർഥി സുബിൻ ലാലിനാണ് തലക്ക് പരിക്കേറ്റത്. പൊലീസ് സുബിനെ ലാത്തി കൊണ്ട് തലക്കടിക്കുകയായിരുെന്നന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ അധ്യക്ഷത വഹിച്ചു. പി. ജർമിയാസ്, എ.എസ്. നോൾഡ്, പി.ആർ. പ്രതാപചന്ദ്രൻ, വിഷ്ണു സുനിൽ പന്തളം, സുഹൈബ്, സിയാദ്, ദിനേഷ് ബാബു, പ്രേംരാജ്, രാജീവ്, ബിനോയി, ഷിജു പള്ളിത്തോപ്പിൽ, വൈ. ഷാജഹാൻ, ഷാൻ, ബിനു മംഗലത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.