റോഡിലെ കലുങ്ക് തകർന്നത് ഭീഷണിയാകുന്നു

ചവറ: റോഡിലെ കലുങ്ക് തകർന്നത് അപകട ഭീഷണിയാകുന്നു. പന്മന മിടാപ്പള്ളിയിലാണ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചീരാളത്ത് ജങ്ഷൻ റോഡിന് കുറുകെയുള്ള കലുങ്ക് തകർന്നത്. മാസങ്ങൾക്കു മുമ്പ് ചെറിയ കുഴി രൂപപ്പെട്ട കലുങ്കി​െൻറ ഒരു വശം പൂർണമായും തകർന്നതോടെ ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതിയായതോടെ വലിയ പാറകൾ െവച്ച് മുന്നറിയിപ്പൊരുക്കിയിരിക്കുകയാണ് നാട്ടുകാർ. സമീപത്തെ സ്വകാര്യ വിദ്യാലയത്തിലേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് കലുങ്ക് തകരാൻ ഇടയാക്കിയതെന്ന് സമീപവാസികൾ പറയുന്നു. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേർ കടന്നു പോകുന്ന പാതയിലാണ് കുഴി. കലുങ്ക് തകർന്നതറിയാതെ രാത്രികാലങ്ങളിൽ യാത്രക്കാർ അപകടത്തിൽ പെടാറുണ്ടന്നും സമീപവാസികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും ടെൻഡർ നടപടികളാകാത്തത് കാരണമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് പഞ്ചായത്ത് അംഗം ഹസീന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.