ഭവന സന്ദർശനം നടത്തി

കടയ്ക്കൽ: കേന്ദ്രസർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടിയും എൽ.ഡി.എഫ് ഭരണ നേട്ടങ്ങൾ വിശദീകരിച്ചും സൗഹൃദം പങ്കുവെച്ചും സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാലി​െൻറ നേതൃത്വത്തിൽ പ്രവർത്തകർ കടയ്ക്കലിൽ . ഏരിയ സെക്രട്ടറി എം. നസീർ, എൽ.സി സെക്രട്ടറി വി. സുബ്ബലാൽ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ.എസ്. ബിജു, ബ്രാഞ്ച് സെക്രട്ടറിമാരായ ഷിബു കടയ്ക്കൽ, ഷാജഹാൻ, എ.െഎ.ഡി.ഡബ്യു.എ ഏരിയ പ്രസിഡൻറ് ലതിക വിദ്യാധരൻ, ഗ്രാമപഞ്ചായത്ത് അംഗം സുരേന്ദ്രൻ, ഡി.വൈ.എഫ്.െഎ മേഖല കമ്മിറ്റി അംഗം വികാസ് തുടങ്ങിയവർ പെങ്കടുത്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് കടയ്ക്കൽ: ഇട്ടിവ പഞ്ചായത്ത് ഗ്രന്ഥശാല നേതൃസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ചരിപ്പറമ്പ് ഗവ. യു.പി.എസിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ്സ് സംഘടിപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. നൗഷാദ് ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി. അംഗം പ്രഫ. ബി. ശിവദാസൻപിള്ള അധ്യക്ഷത വഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ജെ.സി. അനിൽ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.