അഞ്ചൽ: വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്മിൾ ചെറുകര പാറവിള വീട്ടിൽ വിഷ്ണുവാണ് (27) അറസ്റ്റിലയാത്. റൂറൽ എസ്.പി എസ്. സുരേന്ദ്രെൻറ നേതൃത്വത്തിലെ മോഷണവിരുദ്ധ സ്ക്വാഡിെൻറ സഹായത്താൽ അഞ്ചൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. കാറുകൾ വാടകെക്കടുത്ത് പകൽ കറങ്ങിനടന്ന് സ്ഥലം നോക്കിയശേഷം രാത്രി മോഷണം നടത്തുകയാണത്രെ ഇയാളുടെ പതിവ്. റബർ മോഷണക്കേസിൽ ജയിലിൽ കിടന്ന വിഷ്ണു സംഘംചേർന്ന് പദ്ധതി തയാറാക്കിയശേഷം ആയുധങ്ങളുമായെത്തിയാണ് മോഷണം നടത്തിയിരുന്നത്. ചേറ്റുകുഴി സെൻറ് ജോർജ് പള്ളി വക റബർഷീറ്റ് പുരയിലെ മോഷണശ്രമത്തിനിടെ പ്രദേശവാസികൾ വളഞ്ഞപ്പോൾ വാടകെക്കടുത്ത വ്യാജ രജിസ്‌ട്രേഷൻ നമ്പർ പതിച്ച കാർ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞിരുന്നു. പ്രത്യേക അന്വേഷണസംഘമാണ് പിന്നീട് പിടികൂടിയത്. അഞ്ചൽ പൊലീസ് സി.െഎ എം. അഭിലാഷിെൻറ നേതൃത്വത്തിൽ പ്രതിയെ ചോദ്യംചെയ്തതിൽ ഇടമുളയ്ക്കൽ കല്ലുവിള വഹാബ്, കോട്ടുക്കൽ കാഞ്ഞിരംവിള ധന്യാഭവനിൽ സുരേന്ദ്രൻ നായർ, പുത്തയം എസ്.എ.എസ് ബിൽഡിങ് അബ്ദുൽ സത്താർ, ചേറ്റുകുഴി നമ്പിശ്ശേരി വീട്ടിൽ ജോസഫ് എന്നിവരുടെ വീട്ടിലെ മോഷണം ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അഞ്ചൽ ഗ്രേഡ് എസ്.ഐമാരായ യു. അബ്ദുൽഖാദർ, കെ.ജി. തോമസ്, ഷാഡോ എസ്.ഐ എസ്. ബിനോജ്, എ.എസ്.ഐമാരായ ഷാജഹാൻ, ശിവശങ്കരപിള്ള, അജയകുമാർ, എസ്.സി.പി.ഒമാരായ ആഷിർ കോഹുർ, രാധാകൃഷ്ണപിള്ള, സി.എസ്. ബിനു, ജഹാംഗീർ, ശ്രീകുമാർ, സി.പി.ഒമാരായ ബാബുരാജ്, സിൽവ ജോസഫ്, സുനിൽകുമാർ, ദേവപാലൻ, എസ്.ഐ മണികണ്ഠൻ, എ.എസ്.ഐ സഞ്ജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.