പി.എസ്.സി പരീക്ഷക്ക് എത്തിയവരുടെ മൊബൈൽ ഫോണുകൾ കവർന്നു

കൊല്ലം: പി.എസ്.സി എൽ.ഡി ക്ലർക്ക് പരീക്ഷക്ക് എത്തിയ നാല് ഉദ്യോഗാർഥികളുടെ മൊബൈൽ ഫോണുകളും പണവും ആധാർ കാർഡും കവർന്നു. ഹൈസ്കൂൾ ജങ്ഷനിലെ ഗേൾസ് ഹൈസ്കൂളിലായിരുന്നു സംഭവം. ചാത്തന്നൂർ സ്വദേശി ദീപ്തി, പരവൂർ സ്വദേശി വീണ, ചിന്നക്കട സ്വദേശി ആര്യ, തട്ടാമല സ്വദേശിനിയായ യുവതി എന്നിവരുടെ മൊബൈലുകളും പണവും ആധാർ കാർഡ്, താക്കോൽ തുടങ്ങിയവയാണ് നഷ്ടപ്പെട്ടത്. ലോവർ ഡിവിഷൻ ക്ലർക്ക് തസ്തികയുടെ ഒ.എം.ആർ പരീക്ഷയാണ് ശനിയാഴ്ച ഉച്ചക്ക് നടന്നത്. പരീക്ഷഹാളിൽ മൊബൈൽ ഫോണിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഉദ്യോഗാർഥികൾ മൊബൈലുകളും മറ്റും അടങ്ങിയ ബാഗുകൾ ക്ലാസ് റൂമിന് പുറത്തു െവച്ച ശേഷം പരീക്ഷ ഹാളിൽ കയറുകയായിരുന്നു. പുറത്തിറങ്ങിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മൊബൈലുകളും പണവും അപഹരിച്ച ശേഷം രണ്ട് ബാഗുകൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉച്ചക്ക് 1.30 ഓടെ സ്കൂളി​െൻറ ഗേറ്റ് അടച്ചിരുെന്നന്നും ഇത്തരത്തിലുള്ള സംഭവം സ്കൂളിൽ ആദ്യമാണെന്നും അധികൃതർ പറഞ്ഞു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അന്വേഷണം ആരംഭിച്ചു. വില കൂടിയ മൊബൈലുകളാണ് നഷ്ടപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.