കുന്നത്തൂർ ആർ.ടി ഒാഫിസ് ഇ-സേവാ കേന്ദ്രം തുടങ്ങാൻ കമീഷണറേറ്റിെൻറ നിർദേശം ശാസ്താംകോട്ട: കുന്നത്തൂർ സബ് ആർ.ടി ഒാഫിസിൽ ജില്ല കുടുംബശ്രീ മിഷെൻറ സഹകരണത്തോടെ ഇ-സേവാ കേന്ദ്രം ഉടൻ തുടങ്ങാൻ സംസ്ഥാന ഗതാഗത കമീഷണറേറ്റിെൻറ കർശന നിർദേശം. ഇത് സംബന്ധിച്ച് 'മാധ്യമം' പ്രസിദ്ധീകരിച്ച വാർത്ത ഉദ്ധരിച്ചാണ് ഗതാഗത കമീഷണർക്ക് വേണ്ടി ജോയൻറ് ട്രാൻസ്പോർട്ട് കമീഷണർ കുന്നത്തൂർ ജോയൻറ് ആർ.ടി.ഒക്ക് കത്തെഴുതിയിരിക്കുന്നത്. സബ് ആർ.ടി ഒാഫിസിൽ വിവിധ ഒാൺലൈൻ സേവനങ്ങൾക്ക് എത്തുന്ന നാട്ടുകാരെ സ്വകാര്യ സ്ഥാപനങ്ങൾ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇ-സേവാ കേന്ദ്രം ആരംഭിക്കാനുള്ള നീക്കം സജീവമായത്. വിവരസാേങ്കതിക വിദ്യ വശമുള്ള കുടുംബശ്രീ പ്രവർത്തകരുടെ യൂനിറ്റിെൻറ അഭാവത്തിൽ ജില്ല കുടുംബശ്രീ മിഷൻ മോേട്ടാർ വാഹന വകുപ്പിനെ നിസ്സഹായത അറിയിക്കുകയായിരുന്നു. ഇ-സേവാ കേന്ദ്രത്തിനുള്ള സ്ഥലം വിട്ടുനൽകാൻ സബ് ആർ.ടി ഒാഫിസ് അധികൃതർ കുടുംബശ്രീ മിഷനെ സന്നദ്ധത അറിയിക്കുകയും ചെയ്തു. എന്നാൽ, നാല് മാസങ്ങൾക്ക് ഇപ്പുറവും ഒരു തുടർനടപടിയും ഉണ്ടാകാതിരിക്കെയാണ് ഗതാഗത കമീഷണറേറ്റ് നിലപാട് കടുപ്പിച്ചിരിക്കുന്നത്. ഒാഫിസിൽ എത്തുന്ന നൂറുകണക്കിന് നാട്ടുകാരെ ചൂഷണവിമുക്തമാക്കാൻ ഇ-സേവാ കേന്ദ്രം തുടങ്ങുന്നതിലൂടെ കഴിയുമെന്നാണ് കമീഷണറേറ്റ് വിലയിരുത്തുന്നത്. കുന്നത്തൂർ സബ് ആർ.ടി ഒാഫിസിനകത്ത് കയറി സ്വകാര്യ സംരംഭകർ അപേക്ഷകരെ വളച്ചെടുക്കുന്നത് പതിവുകാഴ്ചയാണ്. ഒാഫിസിലേക്കുള്ള വഴിയും പടികളും നിറയെ സ്വകാര്യ ഇടപാടുകാരുടെ പരസ്യ പോസ്റ്ററുകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.