തിരുവനന്തപുരം: സഫ്ദർ കലാവേദി ഏർപ്പെടുത്തിയ 2017ലെ വിക്ടർ ജോർജ് പുരസ്കാരം മംഗളം ദിനപത്രത്തിലെ സീനിയർ േഫാേട്ടാഗ്രാഫർ എസ്. ഹരിശങ്കറിന്. വിക്ടറിെൻറ േഫാേട്ടാ ആലേഖനം ചെയ്ത ശിൽപവും പൊന്നാടയും പ്രശസ്തിപത്രവുമാണ് അവാർഡ്. പത്രഫോേട്ടാഗ്രഫി രംഗത്ത് നൽകിയ സമഗ്ര സംഭാവനകളാണ് എസ്. ഹരിശങ്കറിനെ അവാർഡിന് അർഹനാക്കിയത്. പ്രഫ. കാട്ടൂർ നാരായണപിള്ള, േഡാ. എം.എസ്. രാജ്മോഹൻ, പി. കൃഷ്ണൻകുട്ടി നായർ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അവാർഡിനായി എസ്. ഹരിശങ്കറിനെ തെരഞ്ഞെടുത്തത്. വിക്ടറിെൻറ 16ാം ചരമവാർഷികമായ ജൂലൈ എട്ടിന് മ്യൂസിയം ഒാഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വെച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പുരസ്കാരം വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.