കുരിശടികളും കാണിക്കവഞ്ചികളും തകർത്ത് മോഷണം നടത്തുന്ന മൂന്നംഗസംഘം പിടിയിൽ

പാറശ്ശാല: കുരിശടികളും കാണിക്കവഞ്ചികളും തകർത്ത് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നുപേർ പിടിയിലായി. കാഞ്ഞിരംകുളം വില്ലേജിൽ കൈവൻകാല സുനു ഭവനിൽ സുര (24), കാഞ്ഞിരംകുളം കരിച്ചൽ കാഞ്ഞിരംനിന്ന തെക്കരുക് പുത്തൻവീട്ടിൽ നന്ദു -(20), കരിച്ചൽ കറുത്താൻവിള വീട്ടിൽ രജീഷ് (20) എന്നിവരാണ് പിടിയിലായത്. കാഞ്ഞിരംകുളം, നെല്ലിമൂട്, വിഴിഞ്ഞം, വയ്യാത്താങ്കര തുടങ്ങിയ പ്രദേശങ്ങളിൽ കുരിശടികളും കാണിക്കവഞ്ചികളും തകർത്ത് പണം മോഷ്ടിക്കുകയും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽനിന്ന് ബാറ്ററികൾ മോഷണം നടത്തുന്നതും ഇവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. പാറശ്ശാലക്ക് സമീപം അഞ്ചാലിക്കോണത്ത് രാത്രിയിൽ മലങ്കര ചർച്ചി​െൻറ കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തുന്നതിനിടയിൽ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.