സ്വകാര്യബസ് പണിമുടക്ക് നഗരത്തെ ബാധിച്ചില്ല

തിരുവനന്തപുരം: നിരക്കുവര്‍ധനയും പെര്‍മിറ്റ് സംരക്ഷണവും ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ നടത്തിയ പണിമുടക്ക് തലസ്ഥാന നഗരത്തില്‍ ജനജീവിതത്തെ ബാധിച്ചില്ല. എങ്കിലും ഗ്രാമപ്രദേശങ്ങളില്‍ യാത്രാക്ഷാമം രൂക്ഷമായിരുന്നു. യാത്രാക്ളേശം മുന്നില്‍ക്കണ്ട് ആവശ്യമായ സര്‍വിസുകള്‍ നടത്താന്‍ എല്ലാ യൂനിറ്റുകള്‍ക്കും കെ.എസ്.ആര്‍.ടി.സി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത്തരം ബസുകള്‍ കിട്ടാന്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു. എല്ലാ ബസുകളിലും തിരക്ക് രൂക്ഷമായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കായിറങ്ങിയ യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി. ഇടവേളകളിലത്തെുന്ന കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകളാണ് യാത്രക്കാര്‍ക്ക് അല്‍പം ആശ്വാസമായത്. ഫുട്ബോഡില്‍ തൂങ്ങി യാത്ര ചെയ്യുന്നവരെയും കാണാമായിരുന്നു. ചില സ്റ്റോപ്പുകളില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ബസ് കിട്ടിയത്. പണിമുടക്ക് ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ഓഫിസുകളുടെയും പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ഹാജര്‍നിലയും കുറവായിരുന്നു. ബസ് ലഭിക്കാതെ വിദ്യാര്‍ഥികള്‍ മടങ്ങിപ്പോയി. സമയത്ത് ബസ് ലഭിക്കാഞ്ഞതിനാല്‍ ഓട്ടോറിക്ഷയും മറ്റും പിടിച്ചാണ് പലരും വീടണഞ്ഞത്. ബസ് സമരം ജില്ലയുടെ തീരമേഖലയെയും ബാധിച്ചു. തലച്ചുമടായി വ്യാപാരം നടത്തുന്നവര്‍ അധികവും മീനെടുക്കുന്നതിന് ഹാര്‍ബറിലത്തെുന്നത് സ്വകാര്യബസുകളെ ആശ്രയിച്ചാണ്. ചിലയിടങ്ങളില്‍ സമാന്തരവാഹനങ്ങളാണ് അല്‍പം ആശ്വാസകരമായത്. പലയിടങ്ങളിലും ബസില്ലാത്ത സാഹചര്യം മുതലാക്കി ഓട്ടോക്കാര്‍ അമിത ചാര്‍ജ് ഈടാക്കിയതായും ആക്ഷേപമുണ്ട്. ഇതിനിടെ സമരത്തിനില്ളെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ച ഏതാനും ബസുകള്‍ 10 ഓടെ ഓടാന്‍ തുടങ്ങി. നഗരത്തിലും ചില ബസുകള്‍ ഓടിയിരുന്നു. സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, നല്‍കുന്ന ഡീസലിന്‍െറ സെയില്‍ടാക്സ് 24 ശതമാനത്തില്‍നിന്ന് അഞ്ചു ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് ബസുടമകള്‍ പണിമുടക്ക് നടത്തിയത്. തുടര്‍ന്നും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തയാറായില്ളെങ്കില്‍ അനിശ്ചിതകാലത്തേക്ക് സര്‍വിസ് നിര്‍ത്തിവെക്കാനാണ് നീക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.