തിരുവനന്തപുരം: ഹരിതകേരള മിഷന്‍െറ നേതൃത്വത്തിലുള്ള ഹരിത എക്സ്പ്രസും കലാജാഥയും വ്യാഴാഴ്ച മുതല്‍ മൂന്നുദിവസം ജില്ലയില്‍ പര്യടനം നടത്തും. രാവിലെ ഒമ്പതിന് പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം 21ന് വൈകീട്ട് ശംഖുംമുഖം ബീച്ചില്‍ സമാപിക്കും. രാവിലെ 9.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പര്യടനം ഉദ്ഘാടനം ചെയ്യും. ‘പച്ചപ്പും ജലസമൃദ്ധിയും ശുചിത്വവും നിറഞ്ഞ കാര്‍ഷിക സമ്പന്ന കേരളം’ എന്നതാണ് യാത്രയുടെ ലക്ഷ്യം. പ്രത്യേക രീതിയില്‍ സജ്ജീകരിച്ച ലോ ഫ്ളോര്‍ ബസില്‍ ചിത്രങ്ങള്‍, വാര്‍ത്തകള്‍, റിപ്പോര്‍ട്ടുകള്‍, പദ്ധതി വിശദാംശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്വീകരണകേന്ദ്രങ്ങളില്‍ ഹരിതകേരള മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പ്രത്യേക ഫോട്ടോ എക്സിബിഷനും നടത്തും. അതത് ബ്ളോക്ക് പഞ്ചായത്തുകള്‍ക്കാണ് സ്വീകരണസ്ഥലങ്ങളിലെ ഏകോപനചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.