21കാരിയെ കാണ്മാനില്ല: ഭരണകക്ഷി നേതാവി​െൻറ മകനെതിരെ കേസെടുത്തു

---കൊട്ടാരക്കര: നെടുവത്തൂർ സ്വദേശിനിയായ 21 വയസ്സുകാരിയെ കാണ്മാനില്ല എന്നാരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ ജില്ലയിലെ പ്രമുഖ ഭരണകക്ഷി നേതാവി​െൻറ മകനെതിരെ നൽകിയ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രമുഖ നേതാവി​െൻറ മകന് സംഭവവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. കേസ് ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ പല ഭാഗങ്ങളിൽനിന്ന് നടക്കുന്നതായും ആരോപണമുണ്ട്. െതാടിയൂരിൽ രണ്ടിടത്ത് മോഷണം കരുനാഗപ്പള്ളി: തൊടിയൂരില്‍ കഴിഞ്ഞദിവസം രാത്രി രണ്ടിടത്ത് മോഷണം. തൊടിയൂര്‍ 22-ാം വാർഡ് പഞ്ചായത്ത് അംഗം കല്ലേലിഭാഗം സൂര്യാലയത്തില്‍ സൂര്യയുടെ വീട്ടിലും പാട്ടുപുരയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മഠത്തിനേത്ത് നാസറി​െൻറ ഉടമസ്ഥതയിലുള്ള നാസര്‍ സ്റ്റോഴ്‌സിലുമാണ് മോഷണം നടന്നത്. സൂര്യയുടെയും മാതാവി​െൻറയും നാലരപ്പവ​െൻറ ആഭരണങ്ങൾ നഷ്ടമായി. പുലർച്ചെ 1.30ഒാടെ അടുക്കളയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ മാലകവര്‍ന്നതിനുശേഷം സൂര്യയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഉണര്‍ന്ന സൂര്യയെ കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചതിനുശേഷം അവരുടെ മാലയും പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. സൂര്യയും മാതാവും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഇൗ വീടിന് 500 മീറ്റര്‍ അകലെയുള്ള നാസറി​െൻറ കടയുടെ പൂട്ടുപൊട്ടിച്ച് അകത്തുകടന്ന മോഷ്ടാക്കൾ മേശയിലുണ്ടായിരുന്ന പണംകവര്‍ന്നു. കൊല്ലത്തുനിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. കരുനാഗപ്പള്ളി എസ്.ഐ വി. ശിവകുമാറി​െൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. തൊടിയൂരും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെയും സാമൂഹികവിരുദ്ധരുടെയും ശല്യം വർധിച്ചതോടെ ജനങ്ങൾ ഭീതിയിലാണ്. ദിവസങ്ങൾക്ക് മുമ്പാണ് കരുനാഗപ്പള്ളി മേഖലയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം നടത്തിയ നാലംഗസംഘത്തെ പൊലീസ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.