പരിമണം എൽ.പി സ്കൂൾ നൂറിെൻറ നിറവിൽ

ചവറ: തലമുറകൾ വിജ്ഞാനത്തി​െൻറ മധുരം നുണഞ്ഞ നീണ്ടകര പരിമണം ഗവ. എൽ.പി സ്കൂളിന് ശതാബ്ദിയുടെ നിറവ്. ഒരുവർഷം നീണ്ട ശതാബ്ദിയാഘോഷം ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും. 1917ൽ സ്ഥാപിതമായ വിദ്യാലയം നീണ്ടകര ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ എൽ.പി സ്കൂളാണ്. ദേശീയപാതയോരത്തായി പരിമണം ശ്രീശക്തി സ്വതന്ത്ര നായർ കരയോഗം നൽകിയ 50 സ​െൻറ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കടന്നുകയറ്റത്തോടെ കുട്ടികളുടെ എണ്ണം കുറഞ്ഞ് അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പരിശ്രമത്തിലാണ് മെച്ചപ്പെട്ട നിലവാരത്തിലേക്കുയർന്നത്. നൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ സ്മാർട്ട് ക്ലാസ് റൂമുകൾ ഒരുക്കാനുള്ള പ്രവർത്തനത്തിലാണ് അധികൃതർ. സ്വന്തമായി ബസ് സൗകര്യവും ആവശ്യമായ കെട്ടിടങ്ങളും ഫർണിച്ചറുകളും അടിസ്ഥാന വികസന സൗകര്യങ്ങളും ഉള്ള വിദ്യാലയം പാഠ്യേേതര മേഖലകളിലും മികവി​െൻറ വഴിയിലാണ്. ശതാബ്ദി ആഘോഷം 21ന് ഉച്ചക്ക് രണ്ടിന് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാൻ കെ. ലതീശനും ഹെഡ്മാസ്റ്റർ ഇൻ ചാർജ് വിത്സൺ പി. ജോസഫും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികൾ, സെമിനാറുകൾ, കവിയരങ്ങ്, പൂർവ അധ്യാപകരെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പ്, ലൈബ്രറി ഉദ്ഘാടനം, സ്മാർട്ട് ക്ലാസ് ഉദ്ഘാടനം, പൂർവവിദ്യാർഥി സംഗമം, ശതാബ്ദി സ്മാരക മന്ദിരം, സുവനീർ പ്രകാശനം, സാംസ്കാരിക സമ്മേളനം എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. സേതുലക്ഷ്മി, പബ്ലിസിറ്റി കൺവീനർ ആർ. സുഭഗൻ, ട്രഷറർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.