മീലാദ്​ കാമ്പയിൻ സമാപനം വെള്ളിയാഴ്​ച

കൊല്ലം: 'മുത്തുനബി മാനവികമാതൃക' പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ നേതൃത്വത്തിൽ നടന്നുവരുന്ന മീലാദ് കാമ്പയിൻ സമാപനത്തി​െൻറ ഭാഗമായി വെള്ളിയാഴ്ച നബിദിന സന്ദേശറാലിയും സമ്മേളനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള മുസ്ലിം ജമാഅത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന റാലി വെള്ളിയാഴ്ച വൈകീട്ട് നാലിന് ആശ്രാമം മൈതാനിയിൽനിന്ന് ആരംഭിക്കും. തുടർന്ന് പീരങ്കി മൈതാനിയിൽ നടക്കുന്ന സമ്മേളനം മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി അധ്യക്ഷനാവും. ഒരുമാസമായി ജില്ലയിലുടനീളം നടന്നുവരുന്ന മീലാദ് കാമ്പയിൻ പൂർണമായും ഹരിതചട്ടം പാലിച്ചാണ് സംഘടിപ്പിച്ചതെന്നും നഗരത്തിൽ സംഘടിപ്പിക്കുന്ന റാലി ഗതാഗതതടസ്സം ഉണ്ടാകാത്തരീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി, സെക്രട്ടറി ഡോ. എൻ. ഇല്യാസ്കുട്ടി, എസ്.വൈ.എസ് ജില്ല പ്രസിഡൻറ് നൈസാം സഖാഫി, സ്വാഗതസംഘം കൺവീനർ എ.എം. അൻസാരി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.