പട്ടിണിമാറ്റാൻ മത്സ്യത്തൊഴിലാളികള്‍ ഇന്ന് വീണ്ടും കടലിലേക്ക്​

പൂന്തുറ: കടലമ്മയുടെ കനിവുതേടി മക്കള്‍ ഇന്നു മുതല്‍ വീണ്ടും കടലിലേക്ക് ഇറങ്ങും. ഓഖി ചുഴലിക്കാറ്റി​െൻറ ഭീകരതയില്‍ വിറങ്ങലിച്ച പൂന്തുറയില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് 10 ദിവസങ്ങൾക്കുശേഷം ഒരു നേരെത്ത അന്നം തേടി ഞായറാഴ്ച മുതല്‍ വീണ്ടും കടലിൽപോകുന്നത്. ഞായറാഴ്ച രാവിലെ പൂന്തുറ പള്ളി സെമിത്തേരിയില്‍ പ്രത്യേക കുർബാന നടത്തുമെന്ന് പൂന്തുറ ഇടവക വികാരി ഫാ. ജസ്റ്റിന്‍ ജൂഡിന്‍ മാധ്യമത്തോട് പറഞ്ഞു. രാവിലെ ആറിന് തുടങ്ങുന്ന കുര്‍ബാന എട്ടിന് അവസാനിക്കും. അതിന് ശേഷം ഉച്ചയോടെ മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങള്‍ ഇറക്കും. തിങ്കളാഴ്ച രാവിലെയോടെ ഇവർ മടങ്ങിയെത്തും. തുടർന്ന് ലത്തീന്‍ അതിരൂപത തിങ്കളാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന തുറമുടക്കം സമരത്തില്‍ ഇവർ പങ്കാളികളാകും. ഓഖിയുടെ താണ്ഡവത്തില്‍പെട്ട് കാര്യമായ കേടുപാടുകള്‍ പറ്റിയതിനാല്‍ വള്ളങ്ങളിലേറെയും കടലില്‍ ഇറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 17000ൽ അധികം ജനസംഖ്യയുള്ള പൂന്തുറ മത്സ്യഗ്രാമത്തില്‍നിന്ന് ദിവസവും 8000ൽ അധികം മത്സ്യത്തൊഴിലാളികളാണ് ഒൗട്ട്ബോര്‍ഡ് എൻജിന്‍, കട്ടമരം, കമ്പവല, ബോട്ടുകള്‍ എന്നിവ വഴി മത്സ്യബന്ധനത്തിനായി കടലില്‍ പോയിരുന്നത്. ഓഖിയുടെ ദുരന്തത്തില്‍പെട്ട് നാലുപേര്‍ മരിച്ച പൂന്തുറയിൽ 60ല്‍ അധികംപേരെ ഇനിയും തിരികെക്കിട്ടാനുണ്ട്. കടലില്‍ പോകുന്ന മത്സ്യെത്താഴിലാളികള്‍ക്ക് പുറമേ ഇവര്‍ കൊണ്ടുവരുന്ന മത്സ്യം വാങ്ങി വഴിയോര കച്ചവടം നടത്തുന്ന 800ൽ അധികം സ്ത്രീകളും പൂന്തുറയില്‍ ഉണ്ട്. ഇവരും 10 ദിവസമായി പട്ടിണിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഗുണനിലവാരമില്ലാത്ത അരിയായതിനാല്‍ ആരും ഇത് വാങ്ങുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.