മുന്നാക്ക സംവരണ തീരുമാനം രാജ്യത്തിന്​ മാതൃക ^മുഖ്യമന്ത്രി

മുന്നാക്ക സംവരണ തീരുമാനം രാജ്യത്തിന് മാതൃക -മുഖ്യമന്ത്രി തിരുവനന്തപുരം: ദേവസ്വം ബോർഡ് നിയമനത്തിൽ മുന്നാക്ക വിഭാഗത്തിന് സംവരണം നടപ്പാക്കിയ സർക്കാർ തീരുമാനം രാജ്യത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതര സംസ്ഥാനങ്ങളിൽനിന്ന് ഒേട്ടറെ പേർ സർക്കാറിനെ അഭിനന്ദനമറിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡി​െൻറ നിയമന നടപടികള്‍ക്കായി തയാറാക്കിയ 'ദേവജാലിക'സോഫ്റ്റ്വെയറി​െൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം നൽകുന്നതിലൂടെ ആർക്കും നഷ്ടമുണ്ടാകുന്നില്ല. സാമൂഹിക നീതിയിലധിഷ്ഠിതമായ തീരുമാനം തന്നെയാണത്. ചിലർ കാര്യം മനസ്സിലാക്കാതെയാണ് എതിർക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം ബോർഡിൽ ഒാവർസിയർ, എൻജിനീയർ നിയമനത്തിനുള്ള വിജ്ഞാപനവും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചെയർമാൻ എ. പത്മകുമാര്‍, അംഗം കെ.പി ശങ്കരദാസ്, ഗുരുവായൂര്‍ ദേവസ്വം ബോർഡ് ചെയര്‍മാന്‍ എന്‍. പീതാംബരക്കുറുപ്പ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ചെയർമാൻ ഡോ. എം.കെ. സുദര്‍ശന്‍, ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് അംഗങ്ങളായ ജി.എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥന്‍, ദേവസ്വം സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സി--ഡാക് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ബി. രമണി എന്നിവര്‍ സംസാരിച്ചു. ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ സ്വാഗതവും സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.