ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കും

തിരുവനന്തപുരം: ഒാഖി ദുരന്തത്തിലെ ദയനീയ പ്രകടനത്തി​െൻറ സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മത്സ്യമേലഖയിൽ നിന്നുള്ള വിദഗ്ധരെ കൂടി ഇതിൽ ഉൾപ്പെടുത്തും. വൈദഗ്ധ്യമുള്ളവർ അതോറിറ്റിയിൽ ഇല്ലെന്ന ആക്ഷേപമുയർന്നിരുന്നു. എസ്.ഡി.ആർ.എഫ് (ദുരന്ത നിവാരണ ഫണ്ട്) രൂപവത്കരിക്കും. സംസ്ഥാന തല എമർജൻസി ഒാപറേറ്റിങ് സ​െൻറർ തിരുവനന്തപുരത്തും മേഖല സ​െൻറർ എറണാകുളത്തും സ്ഥാപിക്കും. മറ്റ് ജില്ലകളിൽ ജില്ല തലത്തിൽ എമർജൻസി ഒാപറേഷൻ സ​െൻററുകൾ സ്ഥാപിക്കും. ഫിഷറീസ്, പൊലീസ്, ആഗ്നിശമന സേന, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും കേന്ദ്ര സേനകളായ കോസ്റ്റ് ഗാർഡ്, നാവിക, വ്യോമ സേനകളുടെയും സേവനം ലഭ്യമാക്കാനും നടപടി എടുക്കും. ഡിസാസ്റ്റർ മാേനജ്മ​െൻറ് അതോറിറ്റിയുടെ പുനഃസംഘടന എങ്ങനെയാകുമെന്ന് തീരുമാനം വരുേമ്പാൾ അറിയാമെന്നായിരുന്നു ഇതേകുറിച്ച മുഖ്യമന്ത്രി പിണറായി വിജയ​െൻറ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.