ലാപ്​ടോപ്​ വിതരണം ചെയ്തു

കിളിമാനൂർ: പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ പട്ടികജാതി പ്രഫഷനൽ കോഴ്സ് വിദ്യാർഥികൾക്കുള്ള ലാപ്ടോപ്പുകൾ വിതരണം ചെയ്തു. ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജലക്ഷ്മിയമ്മാൾ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷ എസ്‌.എസ്‌. സിനി അധ്യക്ഷതവഹിച്ചു. 15 കുട്ടികൾക്കാണ് ലാപ്ടോപ് നൽകിയത്. വൈസ് പ്രസിഡൻറ് എ. ദേവദാസ്, പഞ്ചായത്തംഗങ്ങളായ എസ്. ലിസി, എൽ. ബിന്ദു, വേണുഗോപാൽ, ബി.എസ്. റജി, സജികുമാർ, കെ. രവി, ഷാജുമോൾ, എ. ബിന്ദു, സ്കൂൾ പ്രഥമാധ്യാപിക ശാന്തകുമാരിയമ്മ, പഞ്ചായത്ത് സെക്രട്ടറി ഡി. ബാബുനന്ദ കുമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.