സി.പി.എം വിതുര ഏരിയ സമ്മേളനം

പാലോട്: പൊന്മുടിയെ അന്താരാഷ്ട്ര നിലവാരമുള്ള വിേനാദ സഞ്ചാരകേന്ദ്രമാണെന്ന് സി.പി.എം വിതുര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. എൻ. ഷൗക്കത്തലി സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. വ്യാഴാഴ്ച വൈകീട്ട് പ്രകടനത്തിനു ശേഷം ചേരുന്ന പൊതുസമ്മേളനം വി.എസ്. അച്യുതാനന്ദൻ ഉദ്ഘാടനം ചെയ്യും. ബോണക്കാട് എസ്റ്റേറ്റ് സർക്കാർ ഏറ്റെടുക്കുക, പേപ്പാറയുടെ പ്രകൃതി സൗന്ദര്യം വിനോദ സഞ്ചാര മേഖലകളിൽ പ്രയോജനപ്പെടുത്തുക, ആര്യനാട് കേന്ദ്രീകരിച്ച് സർക്കാർ കോളജ് ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ചിത്രം സി.പി.എം വിതുര ഏരിയ പ്രതിനിധി സമ്മേളനം ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.