അളവുതൂക്കത്തിൽ തട്ടിപ്പ്; റേഷൻ കടകൾക്ക് മുന്നിൽ ധർണ നടത്തി

പാറശ്ശാല: പൊഴിയൂരിലെ റേഷൻ കടകളിൽനിന്ന് നൽകുന്ന റേഷ​െൻറ അളവുതൂക്കത്തിൽ വ്യാപക വെട്ടിപ്പ് നടത്തുന്നുവെന്ന് ആരോപിച്ച് മത്സ്യെത്താഴിലാളികളുടെ നേതൃത്വത്തിൽ ധർണ നടത്തി. ബുധനാഴ്ച റേഷൻ കടകൾക്ക് മുന്നിലായിരുന്നു ധർണ. പൊഴിയൂർ മേഖലയിൽ നാലോളം റേഷൻ കടകളാണ് ഉള്ളത്. കാർഡ് ഒന്നിന് 15 കിലോ അരി വീതമാണ് നൽകേണ്ടത്. എന്നാൽ, എട്ടും പത്തും കിലോ അരി മാത്രമാണ് നൽകുന്നത്. കാർഡ് ഒന്നിന് ഒരു ലിറ്റർ മണ്ണെണ്ണ നൽകേണ്ടതിന് പകരം അരലിറ്റർ മാത്രമാണ് നൽകുന്നതെന്നും സമരക്കാർ പറയുന്നു. സ്ഥിരമായി ഇത് ആവർത്തിച്ചതിനെതുടർന്ന് മത്സ്യത്തൊഴിലാളികൾ താലൂക്ക് സെപ്ലെ ഓഫിസർക്ക് പരാതിയും നൽകിയിട്ടുണ്ട്. ഫോട്ടോ മെയിലിൽ: റേഷൻകടക്ക് മുന്നിൽ ധർണ നടത്തുന്ന മത്സ്യത്തൊഴിലാളികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.