ഇംഗ്ലീഷ് ചാനൽ നീന്തിക്കടക്കാൻ രതീഷ് ഒരുങ്ങുന്നു

കരുനാഗപ്പള്ളി: ലോകസമാധാനം എന്ന സന്ദേശവുമായി ഇംഗ്ലീഷ് ചാനൽ കൈകാൽ ബന്ധിച്ച് നീന്തിക്കടക്കാനൊരുങ്ങുകയാണ് ചെറിയഴീക്കൽ സ്വദേശി രതീഷ്. സാഹസിക നീന്തൽ പ്രകടനത്തി​െൻറ ഭാഗമായിട്ടാണ് നീന്തൽ. നിരവധി സ്ഥലങ്ങളിൽ കടലിലും കായലിലും മണിക്കൂറുകൾ കൈകാൽ ബന്ധിച്ച് സാഹസിക നീന്തൽ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് ചാനൽ നീന്തി കടക്കുകയെന്ന ദൗത്യത്തിന് സഹായം നൽകാൻ നാട്ടുകാർ സംഘാടക സമിതി യോഗം ചേർന്നു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ ചേർന്ന യോഗം കെ. സോമപ്രസാദ് എം.പി ഉദ്ഘാടനം ചെയ്തു. അനിൽ വി. നാഗേന്ദ്രൻ ആമുഖാവതരണം നടത്തി. നഗരസഭ ചെയർപേഴ്സൺ എം. ശോഭന അധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി, ജില്ല സെക്രട്ടേറിയറ്റ് അംഗം പി.ആർ. വസന്തൻ, യൂത്ത് കോൺഗ്രസ് മുൻ ഉപാധ്യക്ഷൻ സി.ആർ. മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെർളി ശ്രീകുമാർ, ആലപ്പാട് പഞ്ചായത്ത് പ്രസിഡൻറ് പി. സെലീന, വനിത കമീഷൻ അംഗം എം.എസ്. താര, വി. വിജയകുമാർ, നഗരസഭ ഉപാധ്യക്ഷൻ ആർ. രവീന്ദ്രൻപിള്ള, ഷാജഹാൻ രാജധാനി, രാജദാസ്, ഷൗക്കത്ത്, എൻ. അജയകുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു. നീന്തൽ പ്രകടനത്തി​െൻറ പരിശീലനം, പ്രചാരണം, യാത്ര ചെലവുകൾ എന്നിവ സംബന്ധിച്ച് സംഘാടക സമിതി ചർച്ച ചെയ്തു. കന്യാകുമാരി മുനമ്പിലേക്ക് സ്വാമിവിവേകാനന്ദൻ നീന്തിക്കയറിയതി​െൻറ 125ാം വാർഷികത്തി​െൻറ ഭാഗമായി ഇവിടെയും സാഹസിക നീന്തൽ പ്രകടനം നടത്തും. ഡോൾഫിൻ രതീഷ് സ്വാഗതവും ബിനു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.