സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ താലൂക്ക് സമ്മേളനം

കരുനാഗപ്പള്ളി: വയോജനക്ഷേമ വകുപ്പ് രൂപവത്കരിച്ച് പ്രത്യേക മന്ത്രിയുടെ ചുമതലയിൽ ക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാൻ ആവശ്യപ്പെടുമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. സീനിയർ സിറ്റിസൺ സർവിസ് കൗൺസിൽ കരുനാഗപ്പള്ളി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനയുടെ പ്രസിഡൻറ് എൻ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് കെ.എൻ.കെ. നമ്പൂതിരി മുഖ്യപ്രഭാഷണം നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. ഡോ. കെ. പരമേശ്വരൻപിള്ള വയോജനങ്ങളുടെ ആരോഗ്യ പരിരക്ഷയെക്കുറിച്ച് ക്ലാസ് നയിച്ചു. സംസ്ഥാന വനിത കമീഷൻ അംഗം എം.എസ്. താര, വി. സദാനന്ദൻ, കെ. അശോകൻ, എം. അലിയാരുകുഞ്ഞ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി: എ. വത്സകുമാർ (പ്രസി.), വി. സുധീരൻ, ക്രിസ്റ്റി കാർഡോസ് (വൈസ് പ്രസി.), കെ. അശോകൻ (സെക്ര.), എം. അലിയാരുകുഞ്ഞ്, കെ. രവീന്ദ്രൻ (ജോ. സെക്ര.), ബി. ഗീതാകൃഷ്ണൻ (ട്രഷ.) എന്നിവരെ തെരഞ്ഞുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.