മുഖ്യമന്ത്രിക്ക്​ തൽസ്​ഥാനത്ത് തുടരാൻ അർഹതയില്ല ^കെ. മുരളീധരൻ

മുഖ്യമന്ത്രിക്ക് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ല -കെ. മുരളീധരൻ തിരുവനന്തപുരം: സർക്കാർ തികഞ്ഞ പരാജയമാണെന്നും അൽപമെങ്കിലും അന്തസ്സുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിെവച്ചൊഴിയണമെന്നും കെ. മുരളീധരൻ എം.എൽ.എ. കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂനിയൻ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനരോഷത്തെ ഭയന്ന് സ്റ്റേറ്റ് കാർ വഴിയിലുപേക്ഷിച്ച് പലായനം ചെയ്യേണ്ട അവസ്ഥ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല. ആഭ്യന്തര വകുപ്പി​െൻറ ചുമതല കൂടിയുള്ള മുഖ്യമന്ത്രിയുടെ പരാജയമാണ് ഓഖി ചുഴലിക്കൊടുങ്കാറ്റിൽ അനാവൃതമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻമന്ത്രി വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, എസ്. അജയൻ, ഇ.എം. ബാബു, ടി.എസ്. പത്മകുമാർ, കെ. വിമലൻ, മനോജ് ജോൺസൺ, യു. ഷറഫുദ്ദീൻ, വി. ഹരികുമാർ, സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.