കടലോളം സ്​​േനഹവുമായി കണ്ണു​ംനട്ട്​ പപ്പയുടെ സ്വന്തം ഷെല്ലർ

പൂന്തൂറ: കണ്ണീരി​െൻറ നനവും കടലോളം സ്േനഹവുമായി വഴിക്കണ്ണുമായി പപ്പയെ കാത്തിരിക്കുകയാണ് ഇൗ എട്ടാം ക്ലാസുകാരന്‍. രണ്ടുമുറി മാത്രമുളള ഓടുപാകിയ ചെറിയ വീട്ടിലെ ചുവരി​െൻറ ഒരറ്റത്ത്, മാതാവി​െൻറ രൂപത്തിനരികില്‍ സൂക്ഷിച്ച ബൈബിളില്‍ നിന്ന് പപ്പയുടെ ഫോട്ടോ എടുത്തു നോക്കി ഇടക്കിടെ വിതുമ്പുന്ന പോള്‍ ഷെല്ലറി​െൻറ കണ്ണീർ തുടയ്ക്കാൻ ആശ്വാസ വാക്കുകൾക്കും കഴിയുന്നില്ല. ആറ് ദിവസം മുമ്പ് വള്ളത്തില്‍ കടലിലേക്ക് പോയ പിതാവ് ഫ്രാന്‍സിസി​െൻറ മടങ്ങിവരവിനായി കാത്തിരിക്കുകയാണ് ഇൗ 13 കാരൻ. മമ്മിയുടെയും മൂന്നു ചേച്ചിമാരുടെയും കണ്ണീർ കണ്ടിട്ട് അവന് സഹിക്കാനാകുന്നുമില്ല. പൂന്തുറ നടുത്തറയിലെ ഇൗ കൊച്ചുവീടി​െൻറ നാഥന്‍ ഇപ്പോള്‍ ഷെല്ലറാണ്. സഹോദരിമാരായ സ്റ്റെഫിയയെയും സ്റ്റെജിയയെയും ചെല്‍സിയെയും തന്നെയും പഠിപ്പിക്കാന്‍ രാപ്പല്‍ അന്തിയോളം കടലില്‍ പണിയെടുത്തുകിട്ടുന്ന വരുമാനം ചെലവഴിക്കുന്ന പപ്പയുടെ കഷ്ടപ്പാടുകള്‍ അവനറിയാം. ൈകയിലുള്ള പണം തികയാതെ വന്നാൽ മക്കളുടെ ആവശ്യങ്ങള്‍ക്കായി ലോണെടുത്തും കടംവാങ്ങിയുമാണ് ഫ്രാന്‍സിസ് ഇവരെ പഠിപ്പിക്കുന്നത്. നാലു പേരും പഠിക്കാന്‍ മിടുക്കരുമാണ്. അതുകൊണ്ടുതന്നെ അവര്‍ക്കുവേണ്ടി ഒരു സുരക്ഷിതത്വവുമില്ലാത്ത ആഴക്കടലില്‍ കഷ്ടപ്പെടുന്നത് ആ പിതാവ് അഭിമാനമായി കണ്ടിരുന്നു. മൂത്തമകള്‍ സ്റ്റെഫിയയെ പഠിപ്പിച്ച് എൻജിനീയറാക്കി. തൊട്ടു താഴെയുള്ള സ്റ്റെജിയ സയന്‍സില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. ഇളയവള്‍ ചെല്‍സിയ ബി.എ ലിറ്ററേച്ചര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. ഫ്രാന്‍സിസ് കടലില്‍ പോയതി​െൻറ തലേന്നും മൂത്തമകളുടെ പഠനത്തിനായി എടുത്ത വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നതിനായി ബാങ്കില്‍ നിന്ന് നോട്ടീസ് വന്നിരുന്നു. താന്‍ പഠിച്ച് ജോലി സമ്പാദിച്ച് വലിയ നിലയിലാകുമ്പോള്‍ പപ്പയുടെ കഷ്ടപ്പാട് കുറയുമെന്നും പിന്നെ പപ്പക്ക് കടലില്‍ പോകേണ്ടിവരിെല്ലന്നും ഇടക്കിടെ ഷെല്ലര്‍ ഫ്രാന്‍സിസിനോട് പറയുമായിരുന്നു. അത് ഓര്‍ത്ത് അവ​െൻറ കുഞ്ഞുകണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. നിലത്തുവിരിച്ച പായയില്‍ ഇപ്പോഴും തളര്‍ന്നു കിടക്കുകയാണ് ഫ്രാൻസിസി​െൻറ ഭാര്യ കലാസ്റ്റിക്. പെെട്ടന്ന് ഒരു ദിവസം അനാഥരായതുപോലെ, എന്തു ചെയ്യണമെന്നറിയാതെ തളര്‍ന്നിരിക്കുന്ന ഷെല്ലറി​െൻറ കണ്ണുകള്‍ക്ക് കണ്ണീരി​െൻറ നനവുമാത്രമല്ല, കടലോളം ആഴവുമുണ്ട്. അന്നം തേടി പപ്പ പോയ ആ കടലിലേക്ക് കുടുംബം പോറ്റാന്‍ തനിക്കും പോകേണ്ടിവരുമോ എന്ന ആശങ്കയും അവ​െൻറ കണ്ണുകളിൽ കാണാനാകും. പടം കാപ്ഷന്‍: പിതാവി​െൻറ മടങ്ങിവരവും കാത്ത് വഴിക്കണ്ണുംനട്ടിരിക്കുന്ന ഷെല്ലർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.