ആഡംബര കാറിൽ വിൽപനക്കെത്തിച്ച 76 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് പിടികൂടി

നെടുമങ്ങാട്: ആഡംബര കാറിൽ വിൽപനക്കായി എത്തിച്ച 76 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ. വെള്ളറട പന്നിമല അനിൽ ഭവനിൽ അനിൽകുമാർ (32), വെള്ളറട കൂതാളി ആറാട്ടുവഴി റോഡരികത്തുവീട്ടിൽ ഷാബി (34) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ അഴിക്കോട്‌ ഗവ. യു.പി സ്കൂളിന് സമീപം എക്സൈസി​െൻറ വാഹനപരിശോധനക്കിടെയാണ് സംഭവം. കാറ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഴിക്കോട് ഭാഗത്തെ കടകൾ കേന്ദ്രീകരിച്ച് ഇവർ പാൻമസാലകൾ വിൽപനക്കെത്തിക്കുകയായിരുന്നെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് ഇൻസ്‌പെക്ടർ അജിത് ജെ. ദാസ്, ഓഫിസർമാരായ എ. നവാസ്, വി. അനിൽകുമാർ, എ.ഒ. സജികുമാർ, സനൽകുമാർ, ആർ.എസ്. സജിത്ത് എന്നിവരടങ്ങുന്ന എക്സൈസ് സംഘമാണ് പരിശോധനക്കിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.