യുവതികൾക്കുനേരെ ഹോംഗാർഡി​െൻറ പരാക്രമം

കൊല്ലം: നഗരത്തിൽ ഇരുചക്രവാഹന യാത്രക്കാരായ യുവതികളെ ഹോംഗാർഡ് അപമാനിച്ചതായി പരാതി. തിങ്കളാഴ്ച രാവിലെ രാമൻകുളങ്ങര ജങ്ഷന് സമീപമായിരുന്നു സംഭവം. 'മംഗളം' ഫോട്ടോഗ്രാഫർ ജയമോഹൻ തമ്പിയുടെ ഭാര്യ സ്മിത, സഹോദരി സന്ധ്യ എന്നിവരെയാണ് ജങ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡ് ഗോപകുമാർ തടഞ്ഞുനിർത്തി അപമാനിച്ചത്. ജോലിക്കിടെ ജയമോഹൻ തമ്പിക്ക് പരിക്കേറ്റതറിഞ്ഞ് അന്വേഷിക്കാൻ സ്കൂട്ടറിൽ പോകവെയായിരുന്നു സംഭവം. ജങ്ഷനിൽനിന്ന് ഗോപകുമാർ നൽകിയ നിർദേശമനുസരിച്ച് റോഡ് മുറിച്ചുകടക്കവെ പെട്ടെന്നു വണ്ടിയുടെ മുന്നിലേക്കു ഇയാൾ കാരണമില്ലാതെ എടുത്തുചാടുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും വണ്ടിയുടെ താക്കോൽ ഉൗരിയെടുക്കുകയും ചെയ്യുകയായിരുന്നു. നടുറോഡിൽ ഇയാൾ സത്രീകളെ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ ഇതു ചോദ്യംചെയ്തു രംഗത്തുവന്നതോടെ ഹോംഗാർഡ് സംഭവസ്ഥലത്തുനിന്നു ഓടിമാറുകയും താക്കോൽ എറിഞ്ഞുകൊടുക്കുകയും ചെയ്തു. ഗോപകുമാറിനെതിരെ നേരേത്തയും ഇത്തരത്തിൽ നിരവധി പരാതികൾ ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ചു സ്മിത കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിത ബീഗം, ഡി.ജി.പി, മുഖ്യമന്ത്രി എന്നിവർക്കു പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.