കെ.ജി.ഒ.യു ജില്ല സമ്മേളനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ പി.എഫ് വായ്പ, ലീവ് സറണ്ടർ, ടി.എ ആനുകൂല്യങ്ങളെ ട്രഷറി നിയന്ത്രണങ്ങളുടെ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നും സ്പാർക്കി​െൻറ പ്രവർത്തനത്തിലെ അപാകതകൾ പരിഹരിച്ച് ശമ്പള ബില്ലുകൾ വൈകുന്ന സാഹചര്യം ഒഴിവാക്കണമെന്നും കേരള ഗസറ്റഡ് ഒാഫിസേഴ്സ് യൂനിയൻ സംസ്ഥാന പ്രസിഡൻറ് എസ്. അജയൻ ആവശ്യപ്പെട്ടു. ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ജി.ഒ.യു ജില്ല സമ്മേളനം ചൊവ്വാഴ്ച രാവിലെ 10.30ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തി​െൻറ ഉദ്ഘാടനം കെ. മുരളീധരൻ എം.എൽ.എ നിർവഹിക്കും. 'അസ്തമിക്കാത്ത പകലുകൾ' പ്രകാശനം ചെയ്തു തിരുവനന്തപുരം: രാധാമണി പരമേശ്വരൻ രചിച്ച പ്രഭാത് ബുക്ക് പ്രസാദനം ചെയ്ത 'അസ്തമിക്കാത്ത പകലുകൾ' േനാവൽ മുൻ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോൾ ഗവ. സ്പെഷൽ സെക്രട്ടറി കെ. സുദർശനന് നൽകി പ്രകാശനം ചെയ്തു. പ്രഫ. ജി. ബാലചന്ദ്രൻ വേദി ഉദ്ഘാടനം ചെയ്തു. പ്രഭാത് ബുക് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ അധ്യക്ഷത വഹിച്ചു. ഡോ. സി. ഉദയകല, ബി. മുരളി, തലയൽ മനോഹരൻ നായർ എന്നിവർ സംസാരിച്ചു. മുരളി ഉണ്ണിത്താൻ നന്ദി പറഞ്ഞു. കവയിത്രി കൂടിയായ രാധാമണി പരമേശ്വരൻ 'അദ്വൈതം' എന്ന സ്വന്തം കവിത ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.