ആരോഗ്യവകുപ്പ്​ ഡോക്​ടർമാരുടെ സേവനം സ്​തുത്യർഹം ^കെ.ജി.എ.ഒ.എ

ആരോഗ്യവകുപ്പ് ഡോക്ടർമാരുടെ സേവനം സ്തുത്യർഹം -കെ.ജി.എ.ഒ.എ തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റിനോടനുബന്ധിച്ച് ആരോഗ്യവകുപ്പ് ഡോക്ടർമാർ നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ സ്തുത്യർഹമായിരുെന്നന്ന് കേരള ഗവ. മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ അറിയിച്ചു. ദുരന്തവിവരം അറിഞ്ഞ ഉടൻ തന്നെ ആരോഗ്യവകുപ്പി​െൻറയും കെ.ജി.എം.ഒ.എയുടെയും ആഹ്വാനം കൈക്കൊണ്ട് രക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ എല്ലാ അംഗങ്ങളെയും കെ.ജി.എം.ഒ.എ ജില്ല പ്രസിഡൻറ് ഡോക്ടർ വിജയകൃഷ്ണൻ അഭിനന്ദിച്ചു. രക്ഷാപ്രവർത്തനം തുടർന്ന് കൊണ്ടുപോകാൻ ജില്ല കെ.ജി.എം.ഒ.എ ദുരന്തനിവാരണ സെൽ സജ്ജമാണെന്ന് ജില്ല സെക്രട്ടറി ഡോ. ഡി. ശ്രീകാന്ത് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.