ഹരിതവിദ്യാലയം റിയാലിറ്റി ഷോ

അഞ്ചൽ: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടക്കുന്ന മികച്ച പ്രവർത്തനങ്ങളെ വിലയിരുത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ യിലേക്ക് ജില്ലയിൽനിന്ന് വയല എൻ.വി.യു.പി സ്കൂളിനെ തെരഞ്ഞെടുത്തു. പ്രൈമറി വിഭാഗത്തിൽ ജില്ലയിൽനിന്നുള്ള ഏക വിദ്യാലയമാണിത്. വിദ്യാലയത്തിൽ നടപ്പായ സമ്പൂർണ വായനയജ്ഞം, പരിസ്ഥിതി സൗഹൃദ നെൽകൃഷി, വാർത്ത കോർണർ, കരുണാനിധി, കാവ് പരിപാലനം, തണൽമരം നടീൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് റിയാലിറ്റി ഷോയിൽ അവതരിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പി​െൻറ ഐ.ടി @ സ്കൂൾ വിഭാഗം സ്കൂളിലും ചിത്രാഞ്ജലി സ് റ്റുഡിയോയിലുമായാണ് ചിത്രീകരണം നടന്നത്. കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ബി. ഇക്ബാൽ, പ്രമുഖ നടി സജിത മഠത്തിൽ, പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ഇ. കുഞ്ഞികൃഷ്ണൻ, യുനിസെഫ് സോഷ്യൽ പോളിസി ഓഫിസർ പീയുഷ് ആൻറണി എന്നിവരടങ്ങുന്ന ജൂറിയാണ് സ്കൂളിനെ തെരഞ്ഞെടുത്തത്. തിങ്കളാഴ്ച രാത്രി എട്ടിന് ദൂരദർശനിലും വിക്ടേഴ്സ് ചാനലിലും സംപ്രേഷണം ചെയ്യുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.