ചെന്നിത്തല ഉപഹാരങ്ങൾ സംഭാവനചെയ്തു

തിരുവനന്തപുരം: പടയൊരുക്കം ജാഥയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് ലഭിച്ച ഷാളുകളും നേര്യതുകളും മറ്റ് ഉപഹാരങ്ങളും അനാഥാലയങ്ങള്‍ക്കും അഗതിമന്ദിരങ്ങള്‍ക്കും മാനസികവൈകല്യമുള്ള കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഭാവനചെയ്തു. സാൻറാ മരിയ ഓള്‍ഡേജ് ഹോം പട്ടം, വൃദ്ധസദനം കട്ടച്ചല്‍ക്കുഴി, സെന്‍ട്രല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ​െൻറല്‍ റിട്രാഡേഷന്‍ മുറിഞ്ഞപാലം, കാരുണ്യ മിഷന്‍ നെയ്യാറ്റിന്‍കര, ഗുരുരാജ് മിഷന്‍ നെയ്യാറ്റിന്‍കര, സാഫല്യം കൊറ്റാമം, കരുണാലയം അമരവിള, അൻപ് നിലയം പാറശ്ശാല, പോളിയോ ഹോം എൽ.എം.എസ് കോമ്പൗണ്ട്, ഓള്‍ഡ്ഏജ് ഹോം മുക്കോല, ബാലികാ മന്ദിരം എൽ.എം.എസ് കോമ്പൗണ്ട്, ആനന്ദനിലയം കുര്യാത്തി, റീഹാബിലിറ്റേഷന്‍ സ​െൻറര്‍ കുറ്റിച്ചൽ, പ്രീമെട്രിക് ഹോസ്റ്റല്‍ വെങ്ങാനൂര്‍, അഗതി മന്ദിരം വെണ്ണിയൂർ, സ​െൻറ് മൈക്കിള്‍സ് അനാഥമന്ദിരം വെങ്ങാനൂര്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് വിതരണംചെയ്തത്. കണ്‍േൻറാണ്‍മ​െൻറ് ഹൗസില്‍ നടന്ന ചടങ്ങില്‍ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ വിതരണോദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ജാഥാനുഭവങ്ങള്‍ വിവരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.