klw2 nf ചാത്തന്നൂർ ഉപജില്ല സ്​കൂൾ കലോത്സവം: അമൃത സ്​കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്

പാരിപ്പള്ളി: ചാത്തന്നൂർ ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി, ഹൈസ്കൂൾ, സംസ്കൃത വിഭാഗത്തിൽ 95 പോയൻറ് നേടി പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. യു.പി അറബിക് വിഭാഗത്തിൽ കണ്ണനല്ലൂർ എം.ജി യു.പി സ്കൂൾ (60 പോയൻറ്), ഹൈസ്കൂൾ അറബിക് വിഭാഗത്തിൽ കണ്ണനല്ലൂർ എം.എൽ ഹയർ സെക്കൻഡറി സ്കൂൾ (95), എൽ.പി ജനറൽ വിഭാഗത്തിൽ വാഴപ്പള്ളി എൽ.പി സ്കൂൾ (63), യു.പി ജനറൽ വിഭാഗത്തിൽ കല്ലുവാതുക്കൽ യു.പി സ്കൂൾ (70) എന്നിവർ മുന്നിലെത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 195 പോയേൻറാടെ പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനത്തെത്തി. ഹയർ സെക്കൻഡറിയിൽ 216 പോയേൻറാടെ ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സമാപനസമ്മേളനം മന്ത്രി മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. രാജീവ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി. ജയപ്രകാശ്, പൂതക്കുളം പഞ്ചായത്ത് പ്രസിഡൻറ് എം.കെ. ശ്രീകുമാർ, കല്ലുവാതുക്കൽ പഞ്ചായത്തംഗങ്ങളായ ഷിബു, ശാന്തിനി, ഷൈല അശോക്ദാസ്, സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഗിരിജകുമാരി, ഹെഡ്മിസ്ട്രസ് ലത, പി.ടി.എ പ്രസിഡൻറ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മതപ്രഭാഷണ പരമ്പര സമാപിച്ചു പരവൂർ: നബിദിന ഭാഗമായി പരവൂർ മുസ്ലിം ജമാഅത്ത് പള്ളി പരിപാലന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പര സമാപിച്ചു. സമാപനസമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എ. ഷുഹൈബ് അധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കലും സർട്ടിഫിക്കറ്റ് വിതരണവും ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിച്ചു. മദ്റസ ഫെസ്റ്റിലെ വിജയികൾക്ക് പരവൂർ നഗരസഭ ചെയർമാൻ കെ.പി. കുറുപ്പ് സമ്മാനങ്ങൾ വിതരണംചെയ്തു. അബ്ദുൽ സമദ് പൂക്കോട്ടൂർ, എ. സഫറുല്ല, പി.എം. ഹക്കിം, ജെ. ഷെരീഫ് എന്നിവർ സംസാരിച്ചു. എം. അൻവർ സ്വാഗതവും ഹുമയൂൺ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.