പുതുക്കുറിച്ചി^പെരുമാതുറ മേഖലയിലും പ്രതി​േഷധം ശക്​തം

പുതുക്കുറിച്ചി-പെരുമാതുറ മേഖലയിലും പ്രതിേഷധം ശക്തം കഴക്കൂട്ടം: പുതുക്കുറിച്ചി-പെരുമാതുറ മേഖലകളിൽ കടലാക്രമണത്തിൽ നാശനഷ്ടമുണ്ടായവർക്ക് ആശ്വാസ നടപടികൾ പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മേഖല ഡെപ്യൂട്ടി സ്പീക്കർ വി. ശശി സന്ദർശിെച്ചങ്കിലും ആശ്വാസനടപടികൾ സംബന്ധിച്ച് സംസാരിച്ചില്ല. പ്രദേശവാസികളായ ഹജ്ജ് മുഹമ്മദ്, അബ്ദുറബ്ബ്, ഷൗക്കത്ത്, നവാസ് എന്നിവരുടെ വള്ളങ്ങളാണ് തകർന്നത്. പരമ്പരാഗത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നവരാണ് അങ്കലാപ്പിലായിരിക്കുന്നത്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എൻ.എം. അൻസാരി സ്ഥലം സന്ദർശിച്ചു. ചിത്രം കടലാക്രമണമുണ്ടായ പ്രദേശം വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.