മുത്തലാഖ്​​ സുപ്രീംകോടതിവിധി സ്വാഗതാർഹം -^നാഷനൽ മുസ്​ലിം കൗൺസിൽ

മുത്തലാഖ് സുപ്രീംകോടതിവിധി സ്വാഗതാർഹം --നാഷനൽ മുസ്ലിം കൗൺസിൽ കൊല്ലം: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് നാഷനൽ മുസ്ലിം കൗൺസിൽ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഏകസിവിൽകോട് നടപ്പാക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തിയാൽ ചെറുക്കും. മുസ്ലിം പണ്ഡിതന്മാരും മുസ്ലിം സംഘടനകളുമായും ചർച്ച നടത്തി സമന്വയത്തി​െൻറ അടിസ്ഥാനത്തിൽ പുതിയ നിയമനിർമാണത്തിന് രൂപം നൽകണമെന്നും അവർ പറഞ്ഞു. വിവിധ തലങ്ങളിലുള്ള ഭരണനിർവഹണ-ജനപ്രാധിനിധ്യ സമിതികളിലും ജനസംഖ്യാനുപാതികമായി അർഹതപ്പെട്ട ആനുകൂല്യം ലഭിക്കാതെ മുസ്ലിം സമുദായം അവഗണന നേരിടുകയാണ്. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട അക്രമങ്ങൾക്കും വംശീയഹത്യക്കും എതിരെ സംസാരിക്കുന്നവരോട് രാജ്യം വിടാൻ പറയുന്നവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണം. ഹാദിയ വിഷയത്തിലെ വിധി ഭരണഘടന പൗരന് നൽകിയിട്ടുള്ള വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നാണ് നാഷനൽ മുസ്ലിം കൗൺസിലി​െൻറ അഭിപ്രായം. നാഷനൽ മുസ്ലിം വനിത കൗൺസിൽ സംസ്ഥാന പ്രസിഡൻറായി സുഹർബാൻ റാവുത്തറെയും ജനറൽ സെക്രട്ടറിയായി മാജിതാ വഹാബിനെയും തെരഞ്ഞെടുത്തതായും നേതാക്കൾ പറഞ്ഞു. ഇ. െഎഷാബീബി, വി. ലൈലാ ബീവി, എച്ച്. ഹംസത്ത് (വൈസ് പ്രസിഡൻറുമാർ) എസ്. നജുമാബീഗം, ടി.എ. റംല, കെ. റുഖിയാബീവി, എസ്. സഫറുന്നിസ, (സെക്രട്ടറിമാർ) അസൂറാബീവി (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വാർത്തസമ്മേളനത്തിൽ നാഷനൽ മുസ്ലിം കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എ. റഹീംകുട്ടി, സുഹർബാൻ റാവുത്തർ, എസ്. നജുമാബീഗം, അസൂറാബീവി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.