പട്ടികവർഗമേഖലയിൽ കുടുംബശ്രീ ആറുകോടിയുടെ പദ്ധതി

തിരുവനന്തപുരം: കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പട്ടികവർഗമേഖലയിൽ അടിസ്ഥാനസൗകര്യം ഉൾപ്പെടെ ആറുകോടിയുടെ സാമൂഹിക വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം വാർഷിക കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. കണ്ണൂരിലെ ആറളം ഫാമിലെ 11 ബ്ലോക്കുകൾ മലപ്പുറത്ത് നിലമ്പൂർ താലൂക്ക് ഈ പ്രദേശങ്ങളിലെ പട്ടികവർഗ കുടുംബങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ അട്ടപ്പാടി മാതൃകയിൽ അയൽക്കൂട്ട രൂപവത്കരണവും കാര്യശേഷി വികസന പരിശീലനങ്ങളും നടപ്പാക്കാനാണ് ലക്ഷ്യം. കാർഷിക സൂക്ഷ്മ സംരംഭമേഖലയിലെ പ്രവർത്തനങ്ങൾ ശക്തമാക്കുകയും മൃഗസംരക്ഷണ മേഖലയിൽ തൊഴിൽനേടാനുള്ള പിന്തുണയും സാമ്പത്തികസഹായവും ലഭ്യമാക്കും. പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് ഭക്ഷണവിതരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർവഹിക്കും. വനവിഭവ ശേഖരണം പാരമ്പര്യ കൈത്തൊഴിൽ എന്നിവ േപ്രാത്സാഹിപ്പിക്കുകയും വരുമാനം കണ്ടെത്താനുള്ള പിന്തുണ നൽകുകയും ചെയ്യും. ഈ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ടുകൊണ്ട് വിവിധ വകുപ്പുകളുടെ ഏകോപനവും ഉറപ്പുവരുത്തിയിട്ടുണ്ട്. തിരുനെല്ലി കാന്തല്ലൂർ എന്നിവിടങ്ങളിൽ മനുഷ്യക്കടത്തു തടയുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകും. ഇതിനായി പട്ടികവർഗ ആനിമേറ്റർമാരുടെയും കുടുംബശ്രീ കമ്യൂണിറ്റി കൗൺസിലർമാരുടെയും സേവനം ലഭ്യമാക്കിക്കൊണ്ട് പ്രവർത്തനങ്ങൾ ഉൗർജിതമാക്കാനാണ് ശ്രമമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.