നാഗർകോവിൽ: വടശ്ശേരി ബസ്സ്റ്റാൻഡിൽ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ട കരസേന ഭടൻ മരിച്ചു. വിരുദുനഗർ ജില്ലയിൽ ശിവകാശി മുത്തുരാമലിംഗപുരം കോളനിയിൽ കൃഷ്ണമൂർത്തിയാണ് (31) മരിച്ചത്. ചൊവ്വാഴ്ച അവശനിലയിൽ കണ്ട ഇദ്ദേഹത്തെ യാത്രക്കാരാണ് ആശാരിപള്ളം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചത്. വിവരം അറിെഞ്ഞത്തിയ ബന്ധുക്കൾ ഇയാൾക്ക്്്്്്് കശ്മീരിലാണ് ജോലിയെന്നും അവധിയിൽ എത്തിയതാണെന്നും ചെന്നൈയിൽ പോകുന്നുവെന്ന് പറഞ്ഞാണ് പോയതെന്നും പൊലീസിനോട് പറഞ്ഞു. നാഗർകോവിലിൽ എന്തിനെത്തിയെന്ന് അവർക്കറിയില്ല. രണ്ട് ദിവസം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണമൂർത്തി വ്യാഴാഴ്ചയാണ് മരിച്ചത്. വടശ്ശേരി പൊലീസ് അന്വേഷണം തുടങ്ങി. ഭാര്യ: ശിവന്തി. രണ്ട് കുട്ടികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.