കോവളം: സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിന് കോവളത്തെ ഹാൽസിയൻ കൊട്ടാരം കൈമാറിയതിൽ പ്രതിഷേധിച്ച് സമരപ്രഖ്യാപനം നടത്താനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസിനും കോൺഗ്രസ് തിരുവനന്തപുരം പാർലമെൻറ് കമ്മിറ്റി പ്രസിഡൻറ് വിനോദ് യേശുദാസിനും നേരെ പൊലീസിെൻറ ബലപ്രയോഗം. വ്യാഴാഴ്ച വൈകീട്ട് നാലോടെ കോവളം ഹാൽസിയൻ കൊട്ടാരം സന്ദർശിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംഘത്തെ ലീല ഹോട്ടലിെൻറ പ്രവേശനകവാടത്തിൽ പൊലീസ് തടഞ്ഞു. തുടർന്ന് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനായി ഗേറ്റിൽ ബാനർ സ്ഥാപിക്കാനായി മുന്നോട്ട് നീങ്ങിയ ഡീൻ കുര്യാക്കേസിനെയും വിനോദ് യേശുദാസിനെയും പൊലീസ് ബലംപ്രയോഗിച്ച് തടഞ്ഞതോടെ സംഭവം കൈയാങ്കളിയുടെ വക്കത്ത് എത്തി. പിടിവലിക്കിടെ വിനോദ് യേശുദാസിെൻറ ഷർട്ട് പൊലീസ് വലിച്ചുകീറിയതായി ആരോപണമുണ്ട്. പിണറായി സർക്കാറിെൻറ മുതലാളിത്ത പ്രീണനം അംഗീകരിക്കില്ലെന്നും കേരളത്തിെൻറ പൈതൃക സ്വത്തായ കൊട്ടാരം സ്വകാര്യ മുതലാളിക്ക് വിട്ടുനൽകിയ സർക്കാർ തീരുമാനം റദ്ദുചെയ്യണമെന്നും നേതാക്കൾ ആവശ്യെപ്പട്ടു. ആദ്യഘട്ട സമരമായി യൂത്ത്കോൺഗ്രസ് തിരുവനന്തപുരം പാർലമെൻറ് കമ്മിറ്റി നേതൃത്വത്തിൽ 23ന് കോവളം കൊട്ടാരത്തിലേക്ക് മാർച്ച് നടത്തുമെന്നും തുടർന്ന് സമരം യൂത്ത്കോൺഗ്രസ് സംസ്ഥാനകമ്മിറ്റി ഏറ്റെടുത്ത് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുമെന്നും ഡീൻ കുര്യക്കോസ് പറഞ്ഞു. സംസ്ഥാന സെക്രട്ടറി പ്രസാദ് , കോൺഗ്രസ് വിഴിഞ്ഞം മണ്ഡലം പ്രസിഡൻറ് മുജീബ് റഹ്മാൻ, കോവളം നിയോജകമണ്ഡലം പ്രസിഡൻറ് കോട്ടുകാൽ വിനോദ്, ടി.ആർ. രാജേഷ്, ചിത്രാ ദാസ്, അരുൺ, നിസാമുദീൻ, ഉപേഷ് സുഗതൻ, കോവളം ബിജു, ജോയി, ഷമീർ, സുജിത്ത് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.